ക്ഷമ വേണം അവസരത്തിനായി സമയമെടുക്കും : ഏവർക്കും പ്രചോദനമായ മായങ്ക് അഗർവാൾ കരിയർ

ചിലർ അങ്ങനെയാണ് സിനിമയിലെ നടനെ പോലെ വരുമ്പോൾ മാസ്സ് ബാക്ക്ഗ്രൗണ്ടിൽ വരും.എന്നാൽ മറ്റ് ചിലർ ആരും അധികം പരിഗണന പോലും നൽകാതെ വന്ന് സ്വന്തം  പ്രകടനത്താൽ കയ്യടി വാങ്ങി സ്വയം മാസ്സ് കാണിക്കും. അങ്ങനെ വന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഒരു കാലത്തെ പ്രധാന സംസാര വിഷയമാണ് മായങ്ക് അഗർവാൾ.പൊതുവെ ഏതൊരു കർമമേഖലയിലും അവസരങ്ങൾ ഒന്നും ലഭിക്കാതെ യാതൊരു വിധ ഭാവി ചിന്തയുംഇല്ലാത്തവരോട് നാം പറയുന്ന ഒരു പ്രയോഗം  ഉണ്ട്. “വൺ ഡേ വിൽ കം ടു യൂ ” ഈ വാക്കുകൾ  തന്നെയാണ് മായങ്കിന്റെ  വിജയ മന്ത്രവും.കളിച്ച നാൾ മുതൽ  കളിക്കളത്തിൽ അയാൾ ബാറ്റന്തിയ എല്ലായിടത്തും അയാളോളം മികച്ചവൻ ആരുമില്ലായിരുന്നു. അതെ കർണാടകക്കാരൻ മായങ്കിനോളം നേട്ടം കൈവരിച്ച  കളിക്കാർ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ്‌ ചരിത്രത്തിൽ  ചുരുക്കമാണ്. അതെ ഏതൊരു ആഭ്യന്തര ക്രിക്കറ്ററെ  പോലെ മായങ്കിന്റെ ഇന്ത്യൻ ദേശീയ ടീം ജേഴ്‌സിയെന്ന സ്വപ്നം പൂവണിയുവാനും  ഈ റൺ മികവ്  തന്നെ വളരെയേറെ ധാരാളമായിരുന്നു.

എന്നാൽ എന്തൊക്കെയോ കാര്യങ്ങൾ ആ പ്രതിഭക്ക്‌ മുൻപിൽ  ഇന്ത്യൻ ടീമിന്റെ  വാതിൽ തുറന്നില്ല. എപ്പോഴും അസാമാന്യ പ്രതിഭകളുടെ ധാരാളിത്തമാണ്  ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്ര.അതുകൊണ്ട് തന്നെ പലരുടെ കണ്ണിലും മായങ്കിന് കരിയറിൽ ലഭിക്കാതെ പോയ അർഹിച്ച അവസരങ്ങൾ തിളങ്ങിയില്ല  പക്ഷേ അവൻ  തോറ്റില്ല.ആഭ്യന്തര ,ഐപിൽ വേദികളിൽ പതിവ് പോലെ മായങ്കിന്റെ  ബാറ്റ് ചലിച്ചു കൊണ്ടേയിരുന്നു .റൺസ്  ബാറ്റിൽ നിന്നും പിറന്നുകൊണ്ടേയിരുന്നു.പലപ്പോഴും അദേഹത്തിന്റെ എല്ലാവിധ അവസരങ്ങളും  നഷ്ടപ്പെട്ടു.എങ്കിലും അദ്ദേഹത്തിന്റെ ആഭ്യന്തര കരിയറും നേടിയ റൺസും ആ പ്രതിഭയുടെ  സാക്ഷ്യപത്രം  മാത്രമായി.മായങ്കിന് മുൻപിൽ തകർക്കപെടാഞ്ഞ ബാറ്റിംഗ് റെക്കോർഡുകൾ ക്രിക്കറ്റ്‌ പ്രേമികൾ അന്വേഷിച്ചുതുടങ്ങി.

ആഭ്യന്തര  ക്രിക്കറ്റിൽ അദ്ദേഹം എന്നും കർണാടകത്തിനായി ഫിഫ്‌റ്റിയും  ഒപ്പം നൂറ് എന്ന മാന്ത്രിക നേട്ടവും സ്ഥിരമായി കൈവരിക്കുമ്പോഴും ആ ചിരിച്ച മുഖമുള്ള ചെറുപ്പക്കാരനിലെ ചിന്തകൾ തന്നോടൊപ്പം കളിച്ചു വളർന്ന കെ : എൽ : രാഹുൽ ,കരുൺ നായർ എന്നിവർ അനായാസം നേടിയെടുത്ത ഇന്ത്യൻ ടീമിലെ സ്ഥാനത്തെ  കുറിച്ചായിരുന്നു ശേഷം  തന്റെ മുൻപിൽ കൈമലർത്തിയ എല്ലാവരെയും അദ്ദേഹം നാണംകെടുത്തി ആഭ്യന്തര  ക്രിക്കറ്റിൽ മായങ്ക് റൺ വേട്ടക്ക് തുടക്കം കുറിച്ചു  പലപ്പോഴും ബാറ്റിംഗ് സ്ഥിരതയുടെ പര്യായമായി  ഈ ബാംഗ്ലൂർകാരൻ  ചൂണ്ടി കാണിക്കപ്പെടാൻ തുടങ്ങി ഒടുവിൽ ഓസീസ് മണ്ണിൽ ചരിത്ര പരമ്പര വിജയം ണേടിയ ഇന്ത്യൻ  ടെസ്റ്റ് ടീമിലേക്ക്  അങ്ങനെ ആദ്യമായി  പ്ലെയിങ് ഇലവണിൽ  സ്വപ്നസഫലം പോലെ ഒരു  അവസരം.ആദ്യ വരവിലെ ഓപ്പണിങ്ങിൽ മനോഹര ബാറ്റിംഗ് പ്രകടനം.മികവുറ്റ ഓസീസ് പേസ് സ്പിൻ വെല്ലുവിളികളെ നേരിട്ട് നേടിയെടുത്ത   76 റൺസ് ആ ചെറുപ്പക്കാരനിലെ കഴിവിന്റെ ചെറിയ അടയാളമായി  മാറി.

അവസരങ്ങൾ ഒരിക്കലും നമുക്കായി കാത്തിരിക്കില്ലയെന്നും ഒപ്പം നമ്മളുടെ കഴിവിനൊത്ത പ്രകടനവും അതിനൊത്ത വിശ്വാസവും ഉറപ്പായും നമ്മളിൽ തന്നെ അവശേഷിച്ചാൽ ഭാവി നമ്മുക്കുള്ളത് എന്നും മായങ്ക് അഗർവാൾ തന്റെ കരിയറാൽ തെളിയിച്ചു.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications