കളിക്കു മുന്നേ ഗ്യാലറി ആർത്തിരമ്പണമെങ്കിൽ അത് കാഞ്ഞാറിന്റെ ഇടിമുഴക്കത്തിന് വേണ്ടിയാകും തീർച്ച .

ഇ പേര് കേൾക്കാത്ത ഒരു വോളിബോൾ പ്രേമി പോലും കാണില്ല കേരളത്തിൽ.അത്രക്കും കാണികളുടെ മനസ്സിൽ ഇടം പിടിച്ച പ്രതിഭ ആണ്.7ആം നമ്പർ ജേഴ്‌സിയിൽ ഇ 6 അടി പൊക്കകാരൻ കളിക്കാൻ ഉണ്ട് എന്ന് അറിഞ്ഞാൽ ഗാലറി നിറയും.ഷിജാസിന്റെ കളി കണ്ടവർക്ക് അറിയാം,മൈക്ക് അന്നൗൺസ്‌മെന്റിൽ ജേഴ്‌സി നമ്പർ 7 എന്ന് പറയുമ്പയേകും ഗാലറി ആർത്തിരമ്പിയാട്ടുണ്ടാവും.

‘കാഞ്ഞാറിന്റെ ഓമന പുത്രൻ’ എന്ന അപര നാമത്തിൽ വോളിബോൾ കോർട്ടിൽ അറിയപ്പെട്ട പ്രതിഭ ആണ്.ഒരു കാലിന്റെ നിക്കർ കുറച്ച് കൂടി കയറ്റി വെച്ച് കോർട്ടിൽ ഒരു നിൽപ് ആണ്,ഒരു ഒറ്റക്കൊമ്പൻ നിൽക്കുന്നത് പോലെ.

സർവീസുകളുടെ വേഗത അളക്കാൻ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ വോളിബോളിന്റെ ഏറ്റവും വേഗതയാർന്ന സർവീസുകൾ ആയിരിക്കും ഷിജാസിന്റെ കൈകളിൽ നിന്നും പിറവിയെടുത്തിട്ടുണ്ടാവുക.ബാംഗ്ലൂരിൽ നടന്ന ഓൾ ഇന്ത്യ വോളിബോൾ ടൂർണമെന്റിൽ ഷിജാസിന്റെ ഒരു സെർവിൽ നെറ്റ് കീറിയതും ‘ചരിത്രം’.അ ടൂർണമെന്റിൽ പോലും ബെസ്റ്റ് പ്ലയെർ ആയത് ഷിജാസ് ആണ്.കർണാടകയിലെ കാണികൾ പോലും അലറി വിളിച്ചത് ഒറ്റ പേര് ആണ് ‘ഷിജാസ്’

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കുപ്പായവും അണിഞ്ഞിട്ടുണ്ട് ഇ കാഞ്ഞാറുകാരൻ. ഡിപ്പാർട്മെന്റ് ടീം ആയ ഇന്ത്യൻ നേവിയുടെ താരം ആയിരുന്നു.’ലോക മിലിട്ടറി’ വോളിബോൾ ടൂർണമെന്റിൽ ബെസ്റ്റ് പ്ലയെർ ആയതും ഇ കാഞ്ഞാറുകാരൻ ആണ്.ഇ വോളിബോൾ ഇതിഹാസത്തിന്റെ പേര് കേട്ടപ്പോൾ പഴയ ഓർമ്മയിലേക്ക് പോയി കാണുന്നവർ ഉണ്ടന്ന് തന്നെ പറയേണ്ടി വരും(പഴയ തലമുറ)പ്രത്യേകിച്ച് നമ്മുടെ മറ്റക്കര-പൂവത്തിളപ്പ് നിവാസികൾ.

പൂവത്തിളപ്പ് വോളിബോൾ കോർട്ടിൽ ഇടിമുഴക്കം നടത്തിയട്ടുണ്ട് ഇ ഇന്ത്യൻ ഇതിഹാസം.അ കളി കണ്ടവർ ആരും ഷിജാസിനെ മറക്കില്ല.വർഷം ഓർമയില്ല)പൂവത്തിളപ്പിൽ നടന്ന വോളിബോൾ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിന് വേണ്ടി ആണ് ഷിജാസ് മുഹമ്മദ്‌ എന്ന ഇതിഹാസ താരത്തെ കൊണ്ടുവരുന്നത്(പൂവത്തിളപ്പ് ടീമിന് വേണ്ടി ആണ് കളിക്കാൻ വന്നത്‌)

ഷിജാസ് മുഹമ്മദ് എന്ന ഇതിഹാസം പൂവത്തിളപ്പ് കോർട്ടിൽ ‘വൺ മാൻ ഷോ’ നടത്തി എന്ന് തന്നെ പറയേണ്ടി വരും.ഒറ്റക്ക് ഒരു ടീമിനെ തന്റെ പവർ ഗെയിം കൊണ്ട് ജയിപ്പിക്കുന്ന പ്രതിഭ ആയിരുന്നു ഷിജാസ് മുഹമ്മദ്.പൂവത്തിളപ്പ് കോർട്ടിൽ അത് പ്രകടമാക്കുകയും ചെയ്തു.അന്ന് കളി കാണാൻ വന്നവർ എല്ലാം ഓർത്തത്‌ എതിർ ടീം കപ്പ്‌ അടിക്കും എന്ന്.അന്നത്തെ പ്രമുഖ ഡിപ്പാർട്മെന്റ് താരങ്ങളെ അണിനിരത്തി ആണ് അവർ വന്നത്.

എന്നാൽ പൂവത്തിളപ്പ് ടീമിന് വേണ്ടി പോരാടാൻ ഇന്ത്യൻ ഇതിഹാസ താരം ഷിജാസും.എതിർ ടീം കോർട്ടിൽ കളം പിടിച്ചപ്പോൾ,തന്റെ ഒറ്റയാൻ പോരാട്ടം കൊണ്ട് പൂവത്തിളപ്പ് ടീമിനെ കപ്പ്‌ അടിപിച്ച ഇതിഹാസം ആണ്.മൈനസ് പൊസിഷനിൽ നിന്നും ഷിജാസിന്റെ വെടിയുണ്ട പോലെയുള്ള സ്മാഷുകളും,പവർ സർവീസുകളും കളി കണ്ടവരുടെ ഓർമ്മയിൽ ഇപ്പോഴും കാണും.

വോളിബോൾ പ്രേമികളെ ആവേശവും,രോമാഞ്ചവും കൊള്ളിച്ച അ കളിയിൽ വിജയത്തിന്റെ അവസാന പോയിന്റ് നേടിയപ്പോൾ കാണികൾ ഷിജാസ് മുഹമ്മദിനെ തോളിൽ ഏറ്റി ആണ് കൊണ്ടുപോയത്.ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഇ ഇതിഹാസ താരം എന്താണ് കോർട്ടിൽ നടത്തിയത് എന്ന്)ഷിജാസ് ഫോമിൽ ആയാൽ അ കോർട്ടിൽ കേൾക്കുന്ന ശബ്ദം ഇതായിരിക്കും “എവിടെങ്കിലും പൊക്കി ഇടെടാ”.

ഷിജാസിന്റെ തീ തുപ്പുന്ന ബാക്ക്കോർട്ട് അറ്റാക്ക് ഇന്നും ഒരു രോമാഞ്ചം ആണ്.ഇക്കാ,ഇപ്പോൾ ആണ് നിങ്ങൾ കളിച്ചിരുന്നതെങ്കിൽ സോഷ്യൽ മീഡിയയിൽ നിങ്ങൾ ഒരു തരംഗം ആയി മാറിയേനെ.ഓരോ വോളിബോൾ പ്രേമിയും, ഒരേ സ്വരത്തിൽ ചോദിക്കുന്നു “ഇനിയും കാലം പിറക്കുമോ;ഇങ്ങനെ ഒരു ഇതിഹാസ പ്രതിഭയെ”

ഇന്ത്യയുടെ സ്പൈക്കിങ് സുൽത്താന് പിറന്നാൾ ആശംസകൾ ❤️