ഒപ്റ്റിക്കൽ മിഥ്യാധാരണകളെ നമുക്ക് വ്യക്തിത്വ പരിശോധനകൾ എന്ന് വിളിക്കാം. കാരണം, വ്യത്യസ്ത കാഴ്ചകൾ നൽകുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണകളെ നമ്മൾ എങ്ങനെ നോക്കി കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങൾ നമ്മളിൽ മറഞ്ഞിരിക്കുന്ന പല വ്യക്തിത്വ സ്വഭാവസവിശേഷതകളും തുറന്നു കാട്ടുന്നു. അത്തരത്തിൽ നിങ്ങളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ആഴത്തിലുള്ള ഭയം എന്തിനെക്കുറിച്ചാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് ഇന്ന് ഞങ്ങൾ ഇവിടെ കാണിക്കുന്നത്.
ഈ ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കുക, അതിൽ നിങ്ങൾ എന്താണ് ആദ്യം കാണുന്നത്? ഒരു ചെറിയ പെൺകുട്ടി, ഒരു ചിത്രശലഭം, ഒരു സ്ട്രോബെറി – ഇവയിൽ ഏതാണോ നിങ്ങൾ ആദ്യം കണ്ടതെങ്കിൽ അത് മനസ്സിൽ സൂക്ഷിച്ച് ഇനിയുള്ള വിശകലനങ്ങൾ വായിക്കുക. ചിത്രത്തിൽ നിങ്ങൾ ആദ്യം ഒരു സ്ട്രോബെറി ആണ് കണ്ടതെങ്കിൽ, അത് സ്നേഹത്തിന്റെ വേദനയിൽ നിന്ന് ലഭിച്ച ഒരു ഭയമാണെന്ന് മനസിലാക്കാം. കാരണം, സ്ട്രോബെറി ദീർഘകാലത്തെ സ്നേഹത്തിന്റെ പ്രതീകമായി പ്രതിനിധീകരിക്കുന്നു.

ഇനി ചിത്രത്തിൽ ഒരു ചെറിയ പെൺകുട്ടി ഒരു മരത്തിനടിയിൽ ഇരിക്കുന്നതാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ഭയത്തിന്റെ ഉത്ഭവം കുട്ടിക്കാലം മുതൽ അടിച്ചമർത്തപ്പെട്ട വികാരങ്ങളാണെന്നാണ്. വൈകാരിക വികാസത്തിന്റെ ഭൂരിഭാഗവും അമ്മയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഒരു കുട്ടിയും അമ്മയും തമ്മിലുള്ള ബന്ധം പ്രധാനമാണ്.
ഇതൊന്നുമല്ല, ചിത്രത്തിൽ നിങ്ങൾ ആദ്യം ഒരു ചിത്രശലഭത്തെ കണ്ടാൽ, അതിനർത്ഥം നിങ്ങളുടെ ഏറ്റവും വലിയ ഭയം മരണത്തെയോ ജീവിതസാധ്യതകൾ നഷ്ടപ്പെടുമെന്നോ ആണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചിത്രശലഭം പരമ്പരാഗതമായി നല്ല അർത്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന് രണ്ട് വശങ്ങളുണ്ട്. ഒരു വശം നെഗറ്റീവ് ആണെങ്കിൽ, മറ്റൊരു വശം പോസിറ്റീവ് ആണ്. പോസിറ്റീവ് വശം എന്തെന്നാൽ, നിങ്ങളുടെ സ്വപ്നങ്ങളിൽ ചിത്രശലഭങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ, അത് മാറ്റത്തെയും തുടക്കത്തെയും സൂചിപ്പിക്കുന്നു.