വോളീബോൾ ചരിത്രത്തിലെ വേഗതയേറിയ സർവീസുകൾ

0

വോളിബോളിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് സർവീസ്. ശക്തവും, കൃത്യവുമായ സർവീസിലൂടെ പോയിന്റ് നേടാൻ എല്ലാ താരങ്ങളും ശ്രമിക്കാറുണ്ട്. വോളിബാൾ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന 5 സർവീസുകൾ ഏതാണെന്നു നോക്കാം.

5.ഇയർവിൻ എൻ ഗാപെത്ത്- ഫ്രാൻസ് (128.4 km/h ) (79.79 mph)


ആധുനിക വോളിയിലെ ഏറ്റവും മികച്ച താരമായ എൻ ഗാപെത്തിന്റെ പേരിലാണ് വേഗതയേറിയ സർവീസുകളിൽ അഞ്ചാം സ്ഥാനത്ത്. അർജന്റീനക്കെതിരായ മത്സരത്തിലാണ് ഫ്രഞ്ച താരം മണിക്കൂറിൽ 128.4 കിലോമീറ്റർ (79.78 മൈൽ) സർവീസ് ചെയ്തത്. യു‌എസ്‌എയുമായുള്ള മത്സരത്തിൽ മണിക്കൂറിൽ 126.1 കിലോമീറ്റർ (78.35 മൈൽ) വേഗതയിൽ എൻ ഗാപെത്ത്സർവീസ് ചെയ്തു.

4.ഇവാൻ സെയ്‌സ്റ്റെവ്– ഇറ്റലി (130.9 km/ഹ) (81.34 mph)


ഏറ്റവും വേഗതയേറിയ സർവീസ് ചെയ്തവരിൽ നാലാം സ്ഥാനത്ത് ഇറ്റാലിയൻ സൂപ്പർ താരം ഇവാൻ സെയ്‌സ്റ്റെവ് ആണ്. അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ രണ്ടാം സെറ്റിലാണ് ഇറ്റാലിയൻ താരം മണിക്കൂറിൽ 130.9 കിലോമീറ്റർ (81.34 മൈൽ) വേഗതയിലുള്ള സർവീസാണ് സെയ്‌സ്റ്റെവ് തൊടുത്തു വിട്ടത്.ക്രിസ്റ്റ്യൻ സവാനി, ജിയോർജി ഗ്രോസർ എന്നിവർക്കൊപ്പം മണിക്കൂറിൽ 127 കിലോമീറ്റർ (78.9 മൈൽ) വേഗതയിൽ ഒളിമ്പിക് സെർവിംഗ് സ്പീഡ് റെക്കോർഡ് സെയ്‌സ്റ്റേവ് പേരിലാണ്.

3.മാറ്റി കാസിസ്കി- ബൾഗേറിയ (132.9 km/h ) (82.58 mph)


6 അടി 8 ഇഞ്ച് ഉയരമുള്ള ബൾഗേറിയൻ താരം കാസിസ്കിയാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സ്‌പികെ റീച് 390 സെന്റിമീറ്റർ (150 ഇഞ്ച്) ആണ്. 2010 ൽ ഇറ്റാലിയൻ ഇറ്റാലിയൻ കപ്പിൽ ട്രെന്റിനോ വോളി – ബ്രെ ബങ്ക കുനിയോ മത്സരത്തിലാണ് കാസിസ്കി മണിക്കൂറിൽ 132.9 കിലോമീറ്റർ (82.58 മൈൽ) വേഗതയിലുള്ള സർവീസ് ചെയ്തത്. രണ്ടു തവണ മണിക്കൂറിൽ 128 കിലോമീറ്റർ / മണിക്കൂർ (79.54 മൈൽ) വേഗത അദ്ദേഹം മറികടന്നിട്ടുണ്ട്.

2.വിൽഫ്രെഡോ ലിയോൺ -പോളണ്ട്/ക്യൂബ 134 km/h (83.26 mph)


ലോകത്തിലെ ഏറ്റവും മികച്ച വോളിബോൾ കളിക്കാരനായി കണക്കാക്കപ്പെടുന്ന താരമാണ് വിൽഫ്രെഡോ ലിയോൺ . ലിയോണിന്റെ ഏറ്റവും വലിയ കഴിവ് അദ്ദേഹത്തിന്റെ ശക്തമായ സർവീസ് തന്നെയാണ്. ഇറ്റാലിയൻ ലീഗിൽ മൊഡെനക്കെതിരെ പെറുജിയക്കു വേണ്ടി മണിക്കൂറിൽ 134 കിലോമീറ്റർ വേഗതയിലുള്ള സർവീസാണ് ചെയ്തത്. ഇത് ഇവാൻ സെയ്ത്‌സെവിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. മണിക്കൂറിൽ 125-130 കിലോമീറ്റർ വേഗതയിലുള്ള സർവീസുകൾ ലിയോണിന് അസാധാരണമല്ല.

1.ഇവാൻ സെയ്‌സ്റ്റേവ് -ഇറ്റലി 134 km/h (83.26 mph)


ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഇറ്റാലിയൻ താരം ഇവാൻ സായിത്‌സെവിന്റെ പേരിലാണ് ഏറ്റവും വേഗതയുള്ള സർവീസിന്റെ റെക്കോർഡ്. 2018 ൽ നടന്ന ഇറ്റലി-സെർബിയ മത്സരത്തിന്റെ മൂന്നാം സെറ്റിലാണ് സെയ്‌സ്റ്റേവ് മണിക്കൂറിൽ 134 കിലോമീറ്റർ (83.26 മൈൽ) സർവീസ് തൊടുത്തു വിട്ടത്. 2010 ൽ ബൾഗേറിയൻ താരം കാസിസ്കിയുടെ പേരിലുള്ള റെക്കോർഡാണ് സെയ്‌സ്റ്റേവ് തകർത്തത്.