ചെറിയ ചെറിയ വേഷങ്ങൾ!!മലയാളികൾ മനസ്സിൽ ഇന്നും സ്ഥാനം :താരം ജീവിതം അറിയാം

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ മലയാളികളുടെ ചെറിയ വലിയ നടനാണ് ജോബി. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന് കാണിച്ച ഉയരക്കുറവിനെ തന്റെ കഴിവു കൊണ്ട് മറികടന്ന മലയാളികളുടെ അനശ്വര കലാകാരൻ. സിനിമകളിലൂടേയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരെ രസിപ്പിച്ച ജോബിയെ മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല.

കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബി എന്ന കലാകരന്റേത്. ജോബി ചലച്ചിത്ര ജീവിതം ആരംഭിച്ചത് ബാലചന്ദ്രമേനോന്റെ ‘അച്ചുവേട്ടന്റെ വീട് ‘എന്ന സിനിമയിലൂടെയാണ്. സ്‌കൂൾ പഠന കാലത്ത് നാടകത്തിലൂടെ തുടങ്ങിയ അഭിനയം ജോബിയെ കൊണ്ടെത്തിച്ചത് സിനിമാ രംഗത്തേക്കാണ്. അക്കാലത്ത് തന്നെ മിമിക്രിയും ജോബിയുടെ കൈയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ജോബി പ്രൊഫഷണൽ മിമിക്രിയുടെ ഭാഗമാവുന്നത്. ഇവയെല്ലാം ജോബിയ്ക്ക് നേടി കൊടുത്തത് കേരള യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭയെന്ന അംഗീകാരമാണ്. ജോബിയുടെ ഈ നേട്ടം വഴിയാണ് ബാലചന്ദ്രമേനോൻ്റെ സിനിമയിലേക്ക് ജോബിയെ ക്ഷണിക്കുന്നത്.

എന്നാൽ ഉയരക്കുറവിനെ പലരും പരിഹസിച്ചപ്പോഴും പതറാതെ നിന്ന ജോബി മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഇതോടെ ജോബി തൻ്റെ ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതി തുടങ്ങി. അതിനുശേഷം ദൂരദർശനിലും ജോബി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.അഭിനയം എന്നതിനപ്പുറം ജോബി നല്ലൊരു ഡബിംങ് ആർട്ടിസ്റ്റ് കൂടിയാണ്. ഇതിനോടകം നിരവധി നിരവധി കഥാപാത്രങ്ങൾക്ക് ജോബി ശബ്ദം നൽകിയിട്ടുണ്ട്.

അതിൽ ഏറ്റവും കൗതുകമുള്ളത് ഇന്ത്യൻ സിനിമയിലെ ആദ്യ ത്രി-ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ കുട്ടികളിൽ ഒരാൾക്ക് ശബ്ദം നൽകിയതാണ്.പിന്നീടങ്ങോട്ട് നിരവധി സിനിമകളിലഭിനയിച്ച ജോബി 2021 ൽ ഇറങ്ങിയ മഗ്ദനലന മറിയം എന്ന ഷോർട്ട് ഫിലിമിലാണ് അവസാനമായി അഭിനയിച്ചത്.
ഭാര്യ സൂസനും രണ്ടു മക്കളുമായി കുടുംബജീവിതം നയിക്കുകയാണ് ജോബിയിപ്പോൾ കെ.എസ്.എഫ്.ഇയുടെ ഉളളൂർ ബ്രാഞ്ച് മാനേജറാണ് .