മുത്താരംകുന്നിലെ ഗുസ്തിക്കാരനെ മറന്നോ!!ഗുസ്തികാരൻ ധാര സിംഗ് ചില്ലറകാരനല്ല : താരത്തെ അറിയാം

സിബി മലയിലിൽ ആദ്യമായി സംവിധാനം ചെയ്ത് 1985 ഇൽ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമാണ് മുത്താരം കുന്ന് പി ഒ.നടന്ന മുകേഷും ലിസ്സിയും കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ ശ്രീനിവാസൻ ജഗദീഷ് നെടുമുടി വേണു സുകുമാരി എന്നിവർ ആയിരുന്നു മറ്റ് പ്രധാന താരങ്ങൾ ജഗദീഷിന്റെ കഥക്ക് ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം തുടക്കം മുതലേ ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു താരത്തിന്റെ പ്രാധിനിത്യം കൂടി കൊണ്ടാണ്.

ഹിന്ദിയിലെ സിനാമാ അഭിനേതാവും ഗുസ്തി ചാമ്പ്യനും ആയ ധാരാ സിംഗ് ആയിരുന്നു അത്.പഞ്ചാബിലെ അമൃതസർ ആണ് ഗുസ്തി ഇതിഹാസവും പ്രശസ്ത ബോളിവുഡ് നടനുമായ ധാരാസിംഗിന്റെ ജന്മ ദേശം.ഗുസ്തിയിൽ റുസ്തം ഇ ഹിന്ദ് അവാർഡ് നേടിയിട്ടുള്ള ധാരാസിംഗ് 60 കളിലാണ് ബോളിവുഡ്ന്റെ നിർണായമായ
ഭാഗമാകാൻ തുടങ്ങിയത്.1952,1954 വർഷങ്ങളിലെ ഗുസ്തി ചാമ്പ്യനായ ധാരസിംഗ്, രാമാനന്ദ് സംവിധാനം ചെയ്ത രാമായണം ടെലിവിഷൻ സീരിയലിൽ ഹനുമാന്റെ വേഷം അവതരിപ്പിച്ചിരുന്നു.

മുത്താരം കുന്ന് പി ഒ ലെ ക്ലൈമാക്സ്‌ രംഗം ധാരസിംഗിനായി മാറ്റിയെഴുതുക പോലും ഉണ്ടായി.മുകേഷിന്റെ കഥാപാത്രമാണ് ധാരാസിങ്ങിനെ തോൽപ്പിക്കുന്നത് എന്നത് ആയിരുന്നു മുന്നേ തീരുമാനിച്ച ക്ലൈമാക്സ്‌. എന്നാൽ സിനിമയിലായാലും ഞാൻ ഒരു തരത്തിലും തോറ്റുതരില്ലെന്നും അത് തന്റെ പ്രൊഫഷനോട്‌ ചെയ്യുന്ന തെറ്റാണെന്നും അതുകൊണ്ട് തോറ്റു തരില്ലെന്നും കൂടി പറഞ്ഞപ്പോൾ തോല്ക്കാതെ തന്നെ മുകേഷിനെ വിജയി ആയി പ്രഖ്യാപിക്കുന്ന രീതിയിലാണ് സിനിമ യുടെ ക്ലൈമാക്സ്‌ അവതരിപ്പിച്ചത്

മഹാഭാരതം ടെലിവിഷൻ സീരിയലിലും ധാരസിംഗ് അഭിനയിച്ചിട്ടുണ്ട്.വദൺ സി ദൂർ, ദാദ, റുസ്തം ഇ ബാഗ്ദാദ്, ഷേർ ദിൽ, മേരാ നാം ജോക്കർ തുടങ്ങിയ സിനിമകളിൽ വേഷമിട്ട അദ്ദേഹത്തിന്റെ അവസാന ചിത്രമാണ് 2007 ലെ ഭജബ് വി മെറ്റ്.ജഗദീഷ് ആകാശവാണിക്കായി എഴുതിയ സഹൃദയ സമക്ഷം എന്ന മികച്ച നാടകത്തിന്റെയോ കഥയാണ് മുത്താരം കുന്ന് പി ഒ ആയി മാറിയത്. ഈ ചിത്രത്തിലൂടെ ഉടനെ തന്നെ മലയാളികളുടെ ഇടയിലും ധാരസിംഗ് ശ്രദ്ധപിടിച്ചുപറ്റി.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായ മുത്താരം കുന്ന് പി ഒ ഇന്നും റിപ്പീറ്റ് വാല്യൂവിൽ ഇന്നും മുൻപന്തിൽ നിൽക്കുന്ന സിനിമയാണ്. ഒരുപാട് ഓർമകൾ സമ്മാനിച്ച് 2012 ജൂലൈ ഇൽ ധാരസിംഗ് ഈ ലോകത്തോട് യാത്ര പറഞ്ഞു .