കേരളത്തിലെ ഏറ്റവും മികച്ച യുവ ലിബറോ.

0

ഒരു വർഷം കൂടി യൂത്ത് കളിക്കാൻ അവസരമുണ്ട് , ഈ പെര്ഫോമെൻസ് നിലനിർത്തിയാൽ നൂറു ശതമാനം കേരളത്തിന്റെ കുപ്പായമണിയാം എന്നുറപ്പാണ് , പക്ഷേ ആ അവസരം തന്റെ പിറകെ വരുന്ന ഒരുതാരത്തിനായി മാറ്റിവെക്കുകയാണിവൻ, അത് തന്നെയാണ് കളിക്കളത്തിനു അകത്തും , പുറത്തും ഈ ചെറുപ്പക്കാരനെ വേറിട്ട് നിർത്തുന്നത് .ഇത് അലൻ ആഷിക് ( അമ്പാടി ).ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ലിബറോമാരിൽ ഒരാളായ അമ്പാടി കേരളം വിടുകയാണ് , റെയിൽവേയുടെ ചൂളം വിളിക്കൊപ്പം പറന്നു പന്തെടുക്കാൻ ഈ താരത്തെ സജ്ജമാക്കിയത് പേരാമംഗലം സ്കൂളിൽ നിന്ന് ശിവകുമാർ സാറും , സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയിലെ ജേക്കബ് സാറുമാണ് , ഇരുവർക്കും ആദ്യമേ വലിയൊരു കയ്യടി .

നമ്മുടെ നാട്ടിൽ വളർന്നുവന്ന ഓരോ താരത്തെയും കൈപിടിച്ച് വോളിബോൾ കോർട്ടിലെത്തിച്ച നിഷ്‌ക്കളങ്കനായ ഒരു വോളിബോൾ പ്രേമിയുണ്ടാവും , ഒരു താരത്തിന്റെ സ്വപ്നങ്ങൾക്ക് നിറംപകർന്ന നിസ്വാർത്ഥൻ , അമ്പാടിക്കതു സഖിൽ ദേവ് ചേട്ടനാണ് , വീടിനു തൊട്ടടുത്തെ കോർട്ടിലേക്ക് കൈപിടിച്ച് നടത്തി അവിടുന്ന് വോളിബോളിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു , പിന്നീട് പേരാമംഗലത്തു ചേരാനുള്ള പ്രചോദനവും നൽകിയ അവന്റെ പ്രിയപ്പെട്ട ചേട്ടൻ .ഒൻപതാം ക്‌ളാസ്സിൽ പേരാമംഗലത്തു എത്തിയ അമ്പാടി നാലുവർഷത്തോളം അവിടെ തുടർന്നു , ശിവകുമാർ സാറിന്റെ കീഴിൽ കേരളത്തിലെ എണ്ണം പറഞ്ഞ ലിബറോ ആവാൻ ഈ സമയം മതിയായിരുന്നു , ഇതിനിടെ പതിനഞ്ചാം വയസ്സിൽ സബ്‌ജൂനിയർ നാഷണൽസിൽ ആദ്യമായി കേരളത്തിന്റെ കുപ്പായമിടാൻ പറ്റി , രണ്ടു വർഷത്തിന് ശേഷം വീണ്ടുമൊരിക്കൽ കൂടി കേരളത്തിന്റെ കുപ്പായമിടാൻ ഈ മിടുക്കനു കഴിഞ്ഞു , ഇത്തവണ സ്വന്തം നാട്ടുകാരുടെമുൻപിൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ മൂന്നാമതെത്തിക്കാനും ചോരാത്ത ഈ കൈകൾക്ക് സാധിച്ചു എന്നത് അഭിമാനം , ദേശീയ ചാമ്പ്യൻഷിപ്പിലെ ആദ്യ മെഡൽ .

കളിച്ചു തുടങ്ങിയ കാലംതൊട്ടേയുള്ള സ്വപ്നങ്ങളിൽ ഒന്നായിരുന്നു സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി , പക്ഷേ ആദ്യവർഷം എത്തിപ്പെട്ടത് സന്ദീപ് സാറിന്റെ കീഴിൽ തേവര കോളജിൽ , അതിയായി ആഗ്രഹിക്കുന്നവനെ തേടി അവസരങ്ങൾ വരുമെന്നാണല്ലോ , അടുത്ത വർഷത്തെ സ്പോർട്സ് കൗൺസിൽ ട്രയല്സിനിറങ്ങി അമ്പാടി കോലഞ്ചേരിയിലെത്തി , ഒരു വോളിബോൾ താരത്തിന് ഉയര്ന്നുവരാൻ ഉതകുന്ന എല്ലാ സാഹചര്യവും ഒരുക്കിവെച്ച സ്പോർട്സ് കൗൺസിലും , സെന്റ് പീറ്റേഴ്‌സും അമ്പാടിയെയും മിനുക്കിയെടുത്തു ജേക്കബ് തോമസെന്ന പ്രഗത്ഭനിലൂടെ .സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയിലെ ആദ്യവർഷം തന്നെ ഒരു കോളജ് താരത്തിന് ലഭിക്കാവുന്ന മികച്ച രണ്ടു അവസരങ്ങൾ അമ്പാടിയെ തേടിയെത്തി , ഒരു ആദ്യവർഷക്കാരന് എം ജി യൂണിവേഴ്സിറ്റി ടീമിൽ എത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല , അവിടെയാണ് ഈ ഇരുപതുകാരന്റെ കഴിവ് കോച്ചുമാരെ ആകർഷിക്കുന്നത് , എം ജി ക്കൊപ്പം ഓൾ ഇന്ത്യ ഇന്റെർ യൂണിവേഴ്സിറ്റിയിൽ നാലാം സ്ഥാനം , outstanding service reception and digging capabilities, ഇത്രയും മതി ഒരു ലിബെറോക്ക് ,അതിന്റെ കൂടെ ഒരു സെക്കന്റ് സെറ്റെർ റോളിലേക്കും , ഒരു ലീഡിങ് പ്ലയെർ എന്നതിലേക്കും വളർന്നു കഴിഞ്ഞാൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടതില്ല , അതിലേക്കുള്ള അമ്പാടിയുടെ ആദ്യ ചുവടുവെപ്പായിരുന്നു ഇക്കഴിഞ്ഞ യൂത്ത് നാഷണൽസ് , വാഴ്ത്തിപ്പാടാനും , പത്രങ്ങളിലേക്ക് ന്യൂസുകൾ അയക്കാനും പിന്നിൽ ആളില്ലാത്തതു കൊണ്ട് പ്രകടന മികവ് ശ്രദ്ധിക്കപ്പെടാതെ പോയി , പക്ഷേ യാഥാർഥ്യം വർഷങ്ങൾക് ശേഷം യൂത്ത് കിരീടത്തിൽ കേരളം മുത്തമിട്ടപ്പോൾ കളം നിറഞ്ഞു കളിക്കുകയും , വിജയത്തിൽ നിർണായക സ്വാധീനമാവുകയും ചെയ്തു അമ്പാടി .

ലോകത്തെ ഏറ്റവും മികച്ച ഫുട്‍ബോൾ താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ കഠിനാധ്വാനത്തെകുറിച്ച് സഹതാരങ്ങൾ പലപ്പോഴും പറയുന്നൊരു വാക്കുണ്ട് ” ഞങ്ങൾ പരിശീനത്തിനിറങ്ങുമ്പോൾ സിയാർ പരിശീലനം തുടങ്ങിയിട്ടുണ്ടാവും , ഞങ്ങൾ നിർത്തുമ്പോഴും സിയാർ പരിശീലനം തുടരുന്നുണ്ടാവും ” , ഇതിന്റെ മറ്റൊരു പതിപ്പാണ് അമ്പാടി , എല്ലാവരും ഒരുമിച്ചു പ്രാക്റ്റീസ് ചെയ്യുമ്പോൾ അവനൊരുപടികൂടി കടന്നു പരിശീലിക്കും , കൂട്ടുകാർ പോയിക്കഴിഞ്ഞാലും തനിക്ക് വീക്കുള്ള ഡ്രില്ലുകൾ ഒറ്റക്ക് ചെയ്തു ശെരിയാക്കിയിട്ടേ തിരിച്ചു കയറൂ , ഒരു പരിശീലകന്റെ നാവിൽ നിന്ന് ഇതുപോലെ അഭിനന്ദനം വാങ്ങിയ എത്ര താരങ്ങളുണ്ടാവും ? , ഓരോ പോയന്റിലും കൂടെക്കളിക്കുവരുടെ പൊസിഷൻ ഓർമപ്പെടുത്തി ഒച്ചയിട്ട് കളിക്കാൻ അമ്പാടിയോളം പോന്നൊരു യുവതാരം കേരളത്തിൽ ഇല്ല എന്നാണു വോളിബോൾ നിരീക്ഷകനായ ഷാജി ചേട്ടന്റെ വിലയിരുത്തൽ .ഒരു താരത്തെ രൂപപ്പെടുത്തിയെടുത്താൽ അവരെ അവരുടെ പാട്ടിനു വിടുന്നവരാണ് മിക്ക കോച്ചുമാരും , തന്റെ ഇഷ്ടത്തിന് ട്രെയ്ൽസിനിരങ്ങാൻ മുതിർന്ന അമ്പാടിയെ റെയിൽവേയുടെ ട്രയൽസിലേക്ക് തിരിച്ചു വിട്ട ജേക്കബ് തോമസ് സാർ അതിൽ നിന്ന് വിത്യസ്തനാവുകയാണ് , ഇത് അമ്പാടിക്കു നൽകുന്ന ഊജ്ജം വളരെ വലുതാണ് കാരണം എവിടെ പോയാലും തന്നെ നോക്കാൻ സാറുണ്ടെന്ന തോന്നൽ അവന്റെ കുതിപ്പിന് മുതൽക്കൂട്ടാവും , റെയിൽവേയിലൂടെ പതിയെ ഇന്ത്യൻ ടീമിന്റെ നീല ജെയ്‌സിയിലും കാണാൻ സാധിക്കട്ടെ .

എല്ലാവിധ ആശംസകളും .