തനിനാടൻ മീൻ തലക്കറി; മീൻകറിയെക്കാളും കൊതിപ്പിക്കും രുചിയിൽ | Thaninadan Meen Thalacurry

Thaninadan Meen Thalacurry Malayalam : മീൻ കറിയെകാളും കൂടുതൽ കൊതിപ്പിക്കുന്നത് എന്താണ് ചോദിച്ചാൽ മീനിന്റെ തലക്കറി ആയിരിക്കും, ഇത് പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ്, അല്ലാതെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മീൻ തല വെച്ചിട്ടുള്ള കറിക്ക് ഇത്രമാത്രം സ്വാദ്എ ന്ന് ചോദിച്ചു കഴിഞ്ഞാൽ അത് കഴിച്ചു തന്നെ നോക്കേണ്ടിവരും.പിന്നെ ഒരു പ്രത്യേക കാര്യം അത് തയ്യാറാക്കേണ്ട രീതിയിൽ തന്നെ തയ്യാറാക്കിയാൽ മാത്രമേ ഇതിനു ഇത്രയും സ്വാദ് കിട്ടുകയുള്ളു ഇതു അറിയാത്ത ഒരു കാര്യമാണ്, എങ്ങനെയാണ് ഷാപ്പിലെ മീൻകറി അല്ല എന്നുണ്ടെങ്കിൽ ഹോട്ടൽ മീൻകറി ഇത്രയും സ്വാദ്, ഈ മീൻ കറിയുടെ പേരിൽ അല്ലെങ്കിൽ തലക്കറിയുടെ പേരിൽ ഫേമസ് ആയിട്ടുള്ള സ്ഥലങ്ങൾ പോലും ഉണ്ട്.

അങ്ങനെ അത് അത്രമാത്രം അറിയപ്പെടുന്നതെങ്കിൽ ആ കറിയിൽ ചേർക്കുന്ന ചേരുവകളുടെ പ്രത്യേകത കൊണ്ടായിരിക്കണം, ആ ഒരു പ്രത്യേകത എന്താണ് എന്നാണ് നമുക്ക് ഇന്നിവിടെ നോക്കേണ്ടത് ആദ്യമായി ഏതെങ്കിലും ഒരു മീനിന്റെ വലിയ തലയുള്ള മീനിന്റെ തല മാത്രമായിട്ട് മാറ്റി ക്ലീൻ ചെയ്ത് എടുത്തുവയ്ക്കുക അതിനുശേഷം.ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക്ചേർത്ത് മഞ്ഞൾപ്പൊടിയും, ഉലുവപ്പൊടി, ജീരകത്തിന്റെ പൊടി, മുളക് പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി ഇത്രയും ചേർത്ത് ഇത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക…

ഇത് നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പുകൂടെ ചേർത്തുകൊടുത്തത് നല്ലൊരു കളർ ആയി കഴിയുമ്പോൾ മാത്രം അതിലേക്ക് പുളി പിഴിഞ്ഞത് കൂടി ഒഴിച്ചു കൊടുക്കുക.ശേഷം ഇതൊന്നു ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ ആ ഒരു പുളി വെള്ളത്തിലേക്ക് ഈ മസാലയുടെ ഒപ്പം തന്നെ മീൻ തല വെച്ചുകൊടുത്ത് അതിനുമുകളിലായി കുറച്ച് തക്കാളി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് കുറച്ചു കറിവേപ്പിലയും ചേർത്തതിനുശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക.

കുറച്ചു സമയം കഴിയുമ്പോൾ ഇത് തിരിച്ചിട്ട് വീണ്ടും വേവിക്കുക, നന്നായിട്ട് തല വെന്തതിനു ശേഷം മസാല ഫുൾ ആയിട്ട് ഇറങ്ങി കഴിയുമ്പോൾ ഇത് തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും, വളരെ രുചികരമായ ഒന്നാണ് മീൻ തലക്കറി ചോറിന്റെ കൂടെ കഴിക്കാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് എല്ലാവരുടെയും ഫേവറേറ്റ് ആയിട്ടുള്ള ഒരു കറിയുടെ രഹസ്യക്കൂട്ട് ഇതാണ്.ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എത്രയാണ് ചേരുവകൾ ചേർക്കേണ്ടത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്….