തമ്പിയെ വീട്ടിൽ കേറി ഇ ടിച്ച് അഞ്ജലിയും ശിവനും😱😱വീഡിയോ വൈറൽ!!!മൂക്കത്ത് വിരൽ വെക്കേണ്ട😱 സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്!!!

വേറിട്ട സ്നേഹബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സാന്ത്വനം പരമ്പര പറയുന്നത്. അനുജന്മാർക്ക് മുൻപിൽ അച്ഛനും അമ്മയുമായി തീരുന്ന ചേട്ടനും ചേട്ടത്തിയമ്മയുമാണ് സാന്ത്വനം വീട്ടിലെ ബാലനും ദേവിയും. ഒരു സാധാരണ കുടുംബത്തിലെ സ്നേഹവും സന്തോഷവും സാന്ത്വനത്തിന്റെ ദിവസങ്ങളെ വളരെ അധികം സ്നേഹ ഭരിതമാക്കിയിരുന്നു.ഒപ്പം ഹരിയുടെയും ശിവന്റെയും എല്ലാം തന്നെ വിവാഹശേഷവും സാന്ത്വനം സ്നേഹ സാന്ത്വനം തന്നെയായിരുന്നു.

എന്നാൽ ദുഷ്ടശക്തികൾക്ക് സാന്ത്വനം യുദ്ധഭൂമിയായത് മുതൽ ആ വീടിന്റെ സമാധാനം നഷ്ടപ്പെടുകയായിരുന്നു. ഹരിയുടെ ഭാര്യ അപർണയുടെ അച്ഛനാണ് അമരാവതിയിലെ രാജശേഖരൻ തമ്പി. തമ്പിയുടെ കുതന്ത്രങ്ങളാണ് ഒരുനീണ്ട കാലത്തോളം സാന്ത്വനത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നത്. കണ്ണനും ശിവനും ജയിലിൽ കയറുന്നതും അപ്പുവിന്റെ മനസ് മാറി സാന്ത്വനത്തിൽ പ്രശ്നങ്ങൾ എല്ലാം ഉണ്ടാവുന്നതുമെല്ലാം തമ്പിയുടെ വലിയ കുതന്ത്രങ്ങളുടെ ഫലമായി മുൻപ് സംഭവിച്ചതാണ് എല്ലാത്തിനുമൊടുവിൽ സഹോദരി രാജലക്ഷ്മിയെ പ്ലാനിൽ സാന്ത്വനത്തിലേക്ക് അയച്ചിരുന്നത് എല്ലാം തന്നെ പ്രേക്ഷകർ മറന്നിട്ടില്ല

ലച്ചു എന്ന എച്ചി അപ്പച്ചി സാന്ത്വനത്തെ ഒരു കുരുക്ഷേത്രഭൂമിയാക്കി മാറ്റിയപ്പോൾ അഞ്ജുവിനെയും അപ്പുവിനെയും ശത്രുക്കളാക്കുകയാണ് ലച്ചു ആദ്യം ചെയ്തത്.അതേസമയം ഇപ്പോഴിതാ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാരനായ തമ്പിയെ വീട്ടിൽ കയറി തല്ലുകയാണ് ശിവനും അഞ്ജലിയും. കേട്ടിട്ട് ഞെട്ടണ്ട, മൂക്കത്ത് വിരൽ വെക്കുകയുമരുത്. സാന്ത്വനം ലൊക്കേഷനിലെ ഒരു ഫണ്ണി വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

തമ്പിസാറിനെ വീട്ടിൽ കയറി തല്ലാൻ നോക്കുന്ന അഞ്ജുവിനെയും ശിവനെയുമാണ് വൈറലായ ഈ ഫണ്ണി വിഡിയോയിൽ കാണാനാവുന്നത്. കൂട്ടത്തിൽ ഹരിയുമുണ്ട്. ഇപ്പോൾ ഈ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയ അടക്കം ഏറ്റെടുത്ത് കഴിഞ്ഞു.

Rate this post