ഫസ്റ്റ് ഓവറിൽ തമ്പിക്ക് ഷോക്ക് 😱😱26 റൺസ്‌ അടിച്ചുകൂട്ടി ബട്ട്ലർ| Jose Buttler | IPL 2022

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന മുംബൈ ഇന്ത്യൻസ് : രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ പവർപ്ലയിൽ വെടിക്കെട്ട് പ്രകടനവുമായി കയ്യടികൾ നേടി

ഓപ്പണർ ജോസ് ബട്ട്ലർ തുടക്ക ഓവറിൽ അൽപ്പം സമ്മർദ്ദത്തിലായി എങ്കിലും തന്റെ ആദ്യത്തെ ഓവർ എറിയാൻ എത്തിയ മലയാളി പേസർ ബേസിൽ തമ്പി എല്ലാ പ്രഹരവും ഏറ്റുവാങ്ങി. ഇന്നിങ്സിലെ നാലാമത്തെ ഓവർ എറിയാനായി എത്തിയ ബേസിൽ തമ്പിയെ 26 റൺസിനാണ് ജോസ് ബട്ട്ലർ പറത്തിയത്. കഴിഞ്ഞ കളിയിൽ മുംബൈ ടീമിനായി അരങ്ങേറ്റം കുറിച്ച ബേസിൽ തമ്പി മൂന്ന് വിക്കറ്റുകളുമായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

എന്നാൽ ഇന്നത്തെ മത്സരത്തിൽ അറ്റാക്കിംഗ് ബാറ്റിംഗുമായി ബട്ട്ലർ തിളങ്ങിയപ്പോൾ ബേസിൽ തമ്പിക്ക് ഉത്തരം ഇല്ലാതെ പോയി.ബേസിൽ തമ്പി ആദ്യത്തെ ഓവറിലെ രണ്ടാം ബോളിൽ ഡോട്ട് ബോൾ എറിഞ്ഞാണ് തുടങ്ങിയത്

എങ്കിലും പിന്നീട് ബൗണ്ടറി മഴയുമായി ബട്ട്ലർ എത്തുകയായിരുന്നു. രണ്ടാം ബോളിൽ ഫോറും മൂന്നാമത്തെയും നാലാമത്തെയും ബോളിൽ സിക്സും പായിച്ച ബട്ട്ലർ ഫോറും സിക്സുമായിട്ടാണ് ഓവർ അവസാനിപ്പിച്ചത്. ഓവറിൽ പിറന്നത് 26 റൺസ്‌.ഇതോടെ ഐപിൽ ക്രിക്കറ്റിൽ 26 റൺസ്‌ വഴങ്ങുന്ന മറ്റൊരു ബൗളർ കൂടിയായി ബെസിൽ തമ്പി മാറി.