പൂരാന് ഷോക്ക് 😱😱സ്റ്റമ്പ്സ് അതിർത്തി പറത്തി താക്കൂർ!! കാണാം വീഡിയോ

വെസ്റ്റ് ഇൻഡീസ് : ഇന്ത്യ പോരാട്ടങ്ങൾ എക്കാലവും തന്നെ ആവേശകരമായി മാറാറുണ്ട്. അത്തരം ഒരു മത്സരമാണ് നമ്മൾ ഒന്നാം ഏകദിന മാച്ചിൽ കണ്ടത്. ത്രില്ലിംഗ് മാച്ചിൽ മൂന്ന് റൺസിനാണ് ഇന്ത്യൻ ടീം ജയിച്ചത് എങ്കിൽ രണ്ടാം ഏകദിനത്തിൽ വളരെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് വെസ്റ്റ് ഇൻഡീസ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് നേടിയത്  6 വിക്കെറ്റ് നഷ്ടത്തിൽ  311 റൺസ്‌

ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീമിന് ലഭിച്ചത് മികച്ചതുടക്കമാണെങ്കിലും ഇന്ത്യൻ ബൗളർമാർ മിഡിൽ ഓർഡറിൽ ഭംഗിയായി പന്തെറിഞ്ഞു. വെസ്റ്റ് ഇൻഡീസ് ടീമിനായി ഓപ്പണർ ഷായ് ഹോപ്പ് തന്റെ മറ്റൊരു സെഞ്ച്വറി നേടിയപ്പോൾ ക്യാപ്റ്റൻ നിക്കോളാസ് പൂരൻ വെടിക്കെട്ട് ഫിഫ്റ്റി നെടി. ടോപ് ഓർഡറിൽ മേയർസ് (39 റൺസ്‌ ), ബ്രൂക്ക്‌ (35 റൺസ്‌ ) എന്നിവർ അതിവേഗം റൺസ്‌ നേടിയപ്പോൾ ഹോപ്പ് തന്റെ നൂറാം അന്താരാഷ്ട്ര ഏകദിന മാച്ചിൽ സെഞ്ച്വറി നേടിയാണ് അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.135 ബോളിൽ എട്ട് ഫോറും 3 സിക്സ് അടക്കമാണ് ഹോപ്പ് 115 റൺസ്‌ നേടിയത്

അതേസമയം വിൻഡീസ് ഇന്നിങ്സിലെ കരുത്തായി മാറിയത് നിക്കോളാസ് പൂരാൻ ആണ്.ക്യാപ്റ്റൻ ഇന്നിങ്സുമായി താരം തിളങ്ങിയപ്പോൾ ഇന്ത്യൻ ബൗളിംഗ് നിരക്ക് ഉത്തരം ഇല്ലാതെ പോയി.വെറും 77 ബോളിൽ ഒരു ഫോറും 6 സിക്സ് അടക്കമാണ് പൂരാൻ 74 റൺസ്‌ നേടിയത്.

പക്ഷെ വെസ്റ്റ് ഇൻഡീസ് ടോട്ടൽ 350ലധികം കടക്കാതെ രക്ഷിച്ചത് താക്കൂർ മനോഹരമായ ബോൾ ആണ്.താക്കൂർ ഒരു യോർക്കർ ബോളിലാണ് പൂരാൻ സ്റ്റമ്പ്സ് തെറിച്ചത്. ഇന്ത്യക്കായി ഏഴ് ഓവറുകളിൽ 54 റൺസ്‌ വഴങ്ങി താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.