ആ വിക്കെറ്റ് പിന്നിലെ ഐഡിയ എന്റെ അല്ല 😳😳😳വെളിപ്പെടുത്തി താക്കൂർ

ഇന്ത്യയുടെ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിനിടെ ശർദുൽ താക്കൂറിന്റെ ഒരു മധുര പ്രതികാരം. വമ്പൻ ഷോട്ടുമായി തന്നെ അടിച്ചകറ്റാൻ ശ്രമിച്ച ഫിൻ അലനെ കൂടാരം കയറ്റിയായിരുന്നു താക്കൂർ തന്റെ പ്രതികാരം ചെയ്തത്. മത്സരത്തിൽ ന്യൂസിലാൻഡ് ഇന്നിങ്സിലെ 13ആം ഓവറായിരുന്നു ശർദുൽ എറിഞ്ഞത്. ഓവറിലെ രണ്ടാം ബോൾ ഫിൻ അലൻ ശക്തമായി നേരെ അടിച്ചു. ബോൾ ശർദുലിന്റെ വയറിൽ കൊള്ളുകയും, അല്പസമയം വേദനയാൽ പുളയുകയും ചെയ്തു.

എന്നാൽ ഇതിനുള്ള പ്രതികാരം അടുത്ത പന്തിൽ തന്നെ വീട്ടാൻ ശർദുൽ മറന്നില്ല. അടുത്ത പന്തിൽ മുൻപിലേക്കിറങ്ങി വീണ്ടും അടിച്ചുതൂക്കാൻ അലൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ട ശർദുൾ തന്റെ ലെങ്ങ്ത്ത് പിന്നിലേക്ക് വലിച്ചു. അലന്റേത് ഒരു മിസ് ഹിറ്റായി പോവുകയും ബോൾ ഷഹബാസ് അഹമ്മദിന്റെ കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്തു. തനിക്കേറ്റ പരിക്കിനുള്ള മധുര പ്രതികാരമാണ് ശർദുൽ വീട്ടിയത്.അതേസമയം അവസാന ഓവറിൽ കിവീസ് സ്റ്റാർ ബാറ്റ്‌സ്മാനെ യോർക്കറിൽ കൂടി വീഴ്ത്തിയ താക്കൂർ ആ ബോൾ പിന്നിലെ പ്ലാനിങ് വെളിപ്പെടുത്തി. ” കോഹ്ലി ഭായ് എന്നോട് യോർക്കർ ബോൾ ട്രൈ ചെയ്യാനും ബാറ്റ്‌സ്മാന്റെ വിക്കെറ്റ് വീഴ്ത്താനും ആവശ്യപെട്ടു ” താക്കൂർ തുറന്ന് പറഞ്ഞു.

350 എന്ന വമ്പൻ വിജയലക്ഷം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് ഇന്ത്യയുടെ ബോളർമാർക്ക് മുൻപിൽ പതറുന്നതായിരുന്നു കാണാനായത്. എന്നാൽ ഏഴാമനായി ബ്രേസ്വെൽ ക്രീസിൽ എത്തിയതോടെ മത്സരം മാറിമറിഞ്ഞു. ഇന്ത്യൻ ബോളർമാരെ ബ്രേസ്വെൽ തലങ്ങും വിലങ്ങും പായിച്ചു. മത്സരത്തിൽ 78 പന്തുകളിൽ 140 റൺസാണ് ബ്രേസ്വെൽ നേടിയത്. ഇന്നിങ്സിൽ 12 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു.

ബ്രെയ്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിന് ഒടുവിൽ 12 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. ഇന്ത്യക്കായി മത്സരത്തിൽ മുഹമ്മദ് സിറാജ് നാലും, ശർദുൽ താക്കൂറും കുൽദീപും രണ്ടും വിക്കറ്റുകൾ വീതവും വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0നു മുൻപിൽ എത്തിയിട്ടുണ്ട്.

4.5/5 - (2 votes)