അയാളുടെ സ്വിങ്ങ് പേടിക്കാത്ത ബാറ്റിങ് നിരയുണ്ടോ 😱വീണ്ടും ചർച്ചയായി ഫിലാണ്ടർ മാജിക്ക്

എഴുത്ത് : പ്രണവ് തെക്കേടത്ത്;ആ ചുവപ്പ് പന്തിനെ തന്റെ ഇഷ്ടത്തിനനുസരിച്ചു വായുവിൽ ചലിപ്പിച്ചൊരുപാട് പേരെ ആശ്ചര്യപെടുത്തിയ ആ സ്വിങ് ബൗളറും എല്ലാം അവസാനിപ്പിക്കുന്നു, ഒരിക്കലും വേഗതയായിരുന്നില്ല ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ ഫിലാൻഡറിന്റെ ആയുധം.

പക്ഷെ കൃത്യതയോടെ ബോളിനെ ആ മനോഹര സീമിൽ അയാൾ ചലിപ്പിക്കുമ്പോൾ അയാളേക്കാൾ അപകടകാരിയായ മറ്റൊരു ബൗളർ ക്രിക്കറ്റ്‌ ചിത്രത്തിൽ ഇല്ലായിരുന്നു കേപ്ടൗണിൽ ഓസ്‌ട്രേലിയൻ ബാറ്സ്മാന്മാരെ തന്റെ ബോളുകൾക്കനുസരിച്ചു താളം തുള്ളിച്ചതും, ഹൊബാർട്ടിലും വാണ്ടറേഴ്‌സിലും നിങ്ങളുതിർത്തുവിട്ട ആ സ്വിങ്ങിങ് സ്പെല്ലുകളും എന്നും ഇങ്ങനെ ഓർമയിൽ നിറഞ്ഞിരിക്കും.

ഒരിക്കൽ കൂടി നന്ദി ഫിലാണ്ടർ ആ ബോളുകൾ കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ചതിന്, സ്വിങ്ങിങ് ബോളുകളുടെ മനോഹാരിത ഞങ്ങൾക്ക് സമ്മാനിച്ചതിന്.His impact certainly lies beyond the numbers,Thanks for the memories vernon philander❤