എത്ര പെട്ടെന്നാണ് ഈ ഒരു വർഷം കടന്നുപോയത്; ഭാമ ആദ്യമായി ആ സന്തോഷത്തിന്റെ വീഡിയോ പങ്കുവെച്ചു

നിവേദ്യം എന്ന സിനിമയിലൂടെ മലയാളസിനിമയുടെ നായികാ നിരയിലേക്ക് കടന്നുവന്ന താരമാണ് നടി ഭാമ. സത്യഭാമ എന്ന കഥാപാത്രമായി അന്ന് മലയാളികളുടെ മനസ്സിൽ ഭാമ ഇടിച്ചുകയറി എന്ന് തന്നെ പറയാം. നിവേദ്യം എന്ന ചിത്രത്തിലെ “കോലക്കുഴൽ വിളി കേട്ടോ” എന്ന ഗാനം മലയാളികൾ ഇന്നും പാടിക്കൊണ്ട് നടക്കാറുണ്ട്. മലയാളത്തിന് പുറമെ കന്നഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഭാമ അഭിനയിച്ചിരുന്നു. 2020 ജനുവരിയിലാണ് താരം വിവാഹിതയായത്. എറണാകുളം സ്വദേശി അരുൺ ആണ് ജീവിതപങ്കാളിയാക്കിയത്.

കഴിഞ്ഞ വർഷം ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ ഇതുവരെ കുഞ്ഞിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നില്ല. ഇന്ന് കുഞ്ഞിന് ഒരു വയസ് തികഞ്ഞിരിക്കുകയാണ്. ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോപങ്കുവെച്ചിരിക്കുകയാണ് ഭാമ. മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചത് ‘എന്റെ മകൾക്ക് ഇന്ന് ഒരു വയസ്’ എന്നാണ്. സരയു, സംവൃത സുനിൽ, രാധിക തുടങ്ങിയ താരങ്ങളെല്ലാം ഭാമയുടെ കുഞ്ഞിന് ആശംസകൾ നേർന്ന് കമ്മന്റുമായെത്തിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രെയ്ക്ക് എടുത്തിരിക്കുകയാണ് ഭാമ. ജന്മദിനത്തിലും കുഞ്ഞിന്റെ ഫോട്ടോസ് ഷെയർ ചെയ്യാത്തതിന് താരത്തോട് ആരാധകർ പരിഭവം അറിയിച്ചിട്ടുണ്ട്.

എന്നാൽ ഫോട്ടോസെല്ലാം ഉടനെ ഷെയർ ചെയ്യാം എന്നാണ് ഭാമ മറുപടി നൽകിയിരിക്കുന്നത്. സംവിധായകൻ ലോഹിതദാസ് മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിമാരിൽ ഒരാളാണ് ഭാമ. നിവേദ്യത്തിൽ വിനു മോഹന്റെ നായികയായാണ് താരം തുടക്കം കുറിച്ചത്. പപ്പടം വിറ്റുനടക്കുന്ന സത്യഭാമ എന്ന പെൺകുട്ടിയായി ഭാമ തകർത്തഭിനയിച്ചു. ഒരു നടൻ പെൺകുട്ടി എന്ന ലേബലിലാണ് ഭാമയെ പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഒരു അന്യഭാഷാ ചിത്രത്തിൽ ഭാമ ഗ്ലാമറസ് വേഷത്തിലെത്തിയതോടെ താരം വിമർശനങ്ങളും നേരിട്ടു.