പേസ് ബൗളർമാരിൽ അയാളൊരു മഴവിൽ വിസ്മയമാണ് 😍ഈ കിവീസ് താരം വേറെ ലെവൽ

ന്യൂസിലാൻഡ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അടുത്ത സർ റിച്ചാർഡ് ഹാഡ്‌ലിയായിരുന്നു ബോണ്ട് . എന്നാൽ ക്രിക്കറ്റ് ലോകത്തിന് അദ്ദേഹം ബോണ്ടായിരുന്നു, ഷെയ്ൻ ബോണ്ട് എന്ന പ്രതിഭാസം .18 ടെസ്റ്റുകളിൽ നിന്നും 87 വിക്കറ്റുകൾ 22.09 ശരാശരി – 82 ഏകദിനങ്ങൾ 147 വിക്കറ്റുകൾ 20.88 ശരാശരി. ഷെയ്ൻ ബോണ്ട് തന്റെ ക്രിക്കറ്റ് ജീവിതത്തിൽ എത്രത്തോളം അപകടകാരിയായിരുന്നുവെന്ന് അറിയാൻ ഈ സംഖ്യകൾ പര്യാപ്തമാണ്, കൂടുതൽ സമയം കളിച്ചിരുന്നെങ്കിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബൗളറാകാൻ കഴിയുമായിരുന്നു ഈ ഫാസ്റ്റ് ബൗളർക്ക്.

പേര് സൂചിപ്പിക്കുന്നപോലെ തന്നെ ബോണ്ട് സിനിമകളെ വെല്ലുന്ന അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ സമ്മാനിച്ചായിരുന്നു ന്യൂസിലാൻഡിന്റെ ഈ പ്രതിഭാധനരായ ഫാസ്റ്റ് ബൗളറുടെയും കരിയർ അവസാനിച്ചത്.ന്യൂസിലൻഡിനെ പ്രതിനിധികരിച്ച ജെഫ് അലോട്ട്, ഷെയ്ൻ ഓ കൊന്നർ, സൈമൺ ഡോൾ, ഡിയോൺ നാഷ് എന്നി കഴിവുറ്റ ബൗളെർമ്മാർക്കെല്ലാം പരിക്കുകൾ കാരണം വളരെ ഹ്രസ്വമായ കാലമേ കരിയർ ഉണ്ടായിരുന്നൊള്ളൂ. അതെ ദുരവസ്ഥ തന്നെയായിരുന്നു കാന്റർബറിയിലെ പൊലീസുകാരനായ ഷെയ്ൻ ബോണ്ടിനും ഉണ്ടായത്

ബോണ്ടിനെ പോലെ റെക്കോർഡുള്ള ഒരു താരവും ഇതുവരെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനി ഭാവിയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നിസംശയം പറയാം . ന്യൂസിലാന്റ് ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ രണ്ടു പേരുകൾ മാത്രമാണ് പറയുന്നത് സർ റിച്ചാർഡ് ഹാഡ്‌ലിയെക്കുറിച്ചും ഷെയ്ൻ ബോണ്ടിനെക്കുറിച്ചും.ഷെയ്ൻ ബോണ്ട് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിച്ചത് വളരെ വൈകിയാണ് 21-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കടന്നു വരുന്നത്. ബോണ്ട് എന്ന ബൗളറിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ ബോണ്ട് ബാറ്റ്സ്മാനെ തന്റെ കൃത്യമായ ലൈനും,ലെങ്തും മികച്ച പേസിനൊപ്പം ലേറ്റ് ഇൻ‌സ്വിംഗ് കൂടിയായപ്പോൾ പെട്ടെന്ന് തന്നെ ശ്രദ്ദിക്കപ്പെട്ടു . ആ കാലഘട്ടത്തിലെ വ്യത്യസ്ത ബൗളറായിരുന്ന ബോണ്ട് ഒരു ചെറിയ കാലയളവിൽ തന്നെ തന്റെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ ബൗളറായി മാറി.

150 കിലോമീറ്റർ വേഗതയിൽ പന്തെറിയാനുള്ള ബോണ്ടിന്റെ കഴിവ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാക്കി മാറ്റി .. പരിക്കുകളിൽ നിന്ന് കരകയറാൻ അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്മാരിലൊരാളായ ബോണ്ടിന്റെ കരിയർ ദാരുണമായി അവസാനിക്കാൻ ഇത് കാരണമായി. .ഏകദിന ചരിത്രത്തിൽ ഏറ്റവും 100 ​​വിക്കറ്റ് നേട്ടം കൊയ്യുന്ന മൂന്നാമത്തെ ബൗളറാണ് ബോണ്ട് . ബൗളിങ്ങിൽ വേഗതക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ബോണ്ട് ലോകോത്തര നിലവാരമുള്ള എല്ലാ ബാറ്റ്‌സ്മാന്മാരെയും തനറെ മുന്നിൽ മുട്ട് കുത്തിച്ചിട്ടുണ്ട് .

2005 ൽ2005 ൽ സിംബാബ്‌വെയിൽ നടന്ന വീഡിയോകോൺ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സൂപ്പർ സബായി ഇറങ്ങി ഗാംഗുലി, സെവാഗ്, വേണുഗോപാൽ റാവു, ദ്രാവിഡ്, കൈഫ് എന്നിവർ അടങ്ങുന്ന മുൻ നിരയെ വെറും 39 റൺസിനായിരുന്നു പിഴുതെറിഞ്ഞത്.2003 ലോകകപ്പിലെ ഓസ്‌ട്രേലിയക്ക് എതിരെയുള്ള 6 വിക്കറ്റ് പ്രകടനം. ലോകക്രിക്കറ്റിൻറെ നിറുകയിൽ നിന്ന ഓസ്‌ട്രേലിയൻ ടീം 100 തികക്കുന്നതിന് മുൻപ് തന്നെ തന്നെ 6 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷെയിൻ ബോണ്ട്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന ടീമായിരുന്ന ഓസ്‌ട്രേലിക്കെതിരെ കളിക്കുന്നത് ഷെയിൻ ബോണ്ടിന് വളരെ ഇഷ്ടമായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരായ അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് റെക്കോർഡാണ് അദ്ദേഹത്തെ ലോക ക്രിക്കറ്റിന് പ്രയങ്കരനാക്കിയത്. ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ 17 ഏകദിനങ്ങൾ കളിച്ച ബോണ്ട് 44 വിക്കറ്റുകളാണ്‌ നേടിയത്. ഇക്കോണമി വെറും 4.5 ന് താഴെ മാത്രം.ചെറുതും വലുതുമായ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയും ചുരുങ്ങിയ കാലയളവിൽ മികവുറ്റതും ഈടുറപ്പുള്ളതുമായ പ്രകടനങ്ങൾ പുറത്തെടുത്ത വേറൊരു കരിയർ ഉണ്ടാവില്ല.

Rate this post