IPL 2022:സൂര്യകുമാർ യാദവിനായി ട്വിസ്റ്റ്‌ 😱മുംബൈക്ക്‌ പുറമേ മറ്റൊരു ടീം കൂടി 👌

ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ അത്ഭുതങ്ങൾ എല്ലാ കാലത്തും സൃഷ്ടിക്കാറുള്ള ഐപിൽ വീണ്ടും വാർത്തകളിൽ സജീവമായി മാറുകയാണ്. വരുന്ന ഐപിൽ പതിനഞ്ചാം സീസണിൽ ഏതൊക്കെ ടീമുകളിലേക്ക് താരങ്ങൾ എത്തുമെന്ന് എല്ലാ കായിക പ്രേമികളും നോക്കുകയാണ്. പുതിയതായി എത്തിയ രണ്ട് ടീമുകൾ പുറമേ ആകെ മൊത്തം 10 ടീമുകൾ കൂടി എത്തുമ്പോൾ ഐപിൽ ആവേശം പൊളിക്കുമെന്ന് തീർച്ച

മെഗാ താരലേലം പുതിയ സീസണിന് മുൻപായി ആരംഭിക്കാനിരിക്കെ ടീമുകൾ എല്ലാം മികച്ച താരങ്ങളെ സ്‌ക്വാഡിലേക്ക്‌ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. എത് എല്ലാം താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്തണമെന്ന കാര്യത്തിൽ ടീമുകൾക്ക്‌ എല്ലാം അന്തിമ പട്ടിക സമർപ്പിക്കാനുള്ള സമയം നവംബർ മുപ്പത്തിന് അവസാനിക്കുകയാണ്. എല്ലാ ടീമുകളും താരങ്ങളുമായി ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. പക്ഷേ എല്ലാ കാലത്തും സർപ്രൈസ് തീരുമാനങ്ങൾ ടീം സെലക്ഷനിൽ എടുക്കാറുള്ള മുംബൈ ഇന്ത്യൻസ് ടീം നാല് താരങ്ങളെ നിലനിർത്താനായി തീരുമാനിച്ചുവെന്നാണ് മാധ്യമ റിപോർട്ടുകൾ.

നായകൻ രോഹിത് ശർമ്മ, പേസർ ജസ്‌പ്രീത് ബുംറ, സ്റ്റാർ ആൾറൗണ്ടർ കിറോൺ പൊള്ളാർഡ് എന്നിവർക്ക് പുറമെ ഇഷാൻ കിഷനെയും നിലനിർത്താൻ മുംബൈ ടീം ആഗ്രഹിക്കുമ്പോൾ മികച്ച ബാറ്റിങ് പ്രകടനങ്ങൾ കാഴ്ചവെക്കാറുള്ള സൂര്യകുമാർ യാദവിനെ പരിഗണിക്കുന്നില്ല എന്നാണ് സൂചന. താരത്തെ ലേലത്തിൽ മുംബൈ ടീം സ്‌ക്വാഡിലേക്ക്‌ എത്തിക്കുമെന്നാണ് സൂചന എങ്കിലും സൂര്യകുമാർ യാദവിനായി പുത്തൻ ടീമുകളായവർ നോക്കുന്നുണ്ട് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുംബൈ ഇന്ത്യൻസ് ടീമിന്റെ കിരീട നേട്ടത്തിൽ സൂര്യകുമാർ യാദവ് പ്രകടനം വളരെ അധികം പ്രധാനമായിരുന്നു.

അഹമ്മദാബാദ്, ലക്ക്നൗ ടീമുകൾ താരത്തെ ലേലത്തിന് മുൻപായി സ്‌ക്വാഡിലേക്ക് എത്തിക്കാൻ ചർച്ചകൾ നടത്തി എന്നാണ് സൂചന. താരം ഇക്കാര്യത്തിൽ എന്ത്‌ തീരുമാനം കൈകൊള്ളും എന്നത് പ്രധാനമാണ്.മുംബൈ ടീമിനായി നാല് സീസണിൽ നിന്നും 1773 റൺസ്‌ താരം നേടി.