42 വയസ്സിൽ അരങ്ങേറ്റമോ 😱ദ്രാവിഡ്‌ സർപ്രൈസ് നീക്കത്തിൽ ഞെട്ടിച്ച താരം

2014ലെ ഐപിൽ സീസണിൽ ട്വന്റി ട്വന്റി ചരിത്രത്തിലെ തന്നെ മികച്ച ഹാട്രിക്കും രാജന്ഥാന് അവിശ്വസനിയ വിജയവും സമ്മാനിച്ച ആ ബൗളർക്ക് പ്രായം 42 വയസ്. പ്രായം വെറും അക്കങ്ങളാണ് എന്ന് ക്രിക്കറ്റിൽ തന്റെ പ്രകടനങ്ങൾ കൊണ്ട് തെളിയിച്ച സാക്ഷാൽ “പ്രവീൺ താംബെ “.എക്കാലവും ആർഭാടങ്ങളും ആഘോഷങ്ങളും യുവത്വത്തിന്റെ പ്രസരിപ്പും ഒക്കെ ആണ് ട്വന്റി ട്വന്റി എന്ന് വിശ്വസിച്ചവരുടെ തോന്നുകളെ തെറ്റിച്ച ആളാണ് പ്രവീൺ എന്ന് പറയാം.അതേ അയാൾ എല്ലാവർക്കും ഒരു സർപ്രൈസ് ആയി മാറുകയായിരുന്നു അവിടെ.

ഒരു അവസരം പോലും കിട്ടാതെയായി വരുമ്പോൾ വളരെ നിരാശപ്പെട്ട് ശ്രമം ഉപേക്ഷിക്കുന്നവരെ കളിയാക്കി കൊണ്ട് താംബെ ചരിത്രം സൃഷ്ടിച്ച ഐപിൽ. തന്റെ പ്രായത്തിൽ ഉള്ള താരങ്ങൾ ക്രിക്കറ്റ് മതിയാക്കി കമ്മെന്ററിയിലേക്ക് തിരിയുമ്പോൾ അവരുടെ എല്ലാം മുന്നിൽ പ്രവീൺ ചെറുപ്പക്കാരെക്കാൾ വളരെ ഉത്സാഹത്തോടെ കളിക്കുന്നു.അതേ ആരാണ് ഈ പ്രവീൺ താംബെ.എന്താണ് പ്രവീണിന്റെ പ്രത്യേകത1971 ഒക്ടോബർ 8 ന് മുംബെയിലായിരുന്നു താരത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ വളരെ ഏറെ ക്രിക്കറ്റിനോട് താത്പര്യം കാണിച്ച പ്രവീൺ മികച്ച ഫാസ്റ്റ് ബൗളറാക്കാൻ ആഗ്രഹിച്ചിച്ചു. വിധി പക്ഷേ അയാളെ ഒരു സ്പിന്നറാക്കി എന്ന് പറയാം.കൂടാതെ മുംബൈയിലെ തെരുവുകളിലും ഒപ്പം മൈതാനങ്ങളിലും ഇരുപതിലേറെ വർഷങ്ങൾ പന്ത് തട്ടിയ താരത്തിന് ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാൻ സെലക്ഷൻ കിട്ടിയില്ല

പക്ഷേ തളരാതെ അയാൾ വീണ്ടും തന്റെ കഠിനാധ്വാനം തുടർന്നു. ഒടുവിൽ 2013 ൽ രാഹുൽ ദ്രാവിഡ് കൂടി പ്രമുഖ ക്യാപ്ടൻ ആയിട്ടുള്ള രാജസ്ഥാൻ റോയൽസ് ടീം അയാളെ കൂടി ഐ.പി.എൽ ലേലത്തിൽ ടീമിലെത്തിച്ചു.പിന്നീട് നടന്നത് ചരിത്രം.2013ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച് താംബെ 33 മത്സരങ്ങളിൽ നിന്ന് 30.26 ബോളിംഗ് ശരാശരിയിൽ 28 വിക്കറ്റുകൾ വീഴ്ത്തി. 2014ൽ 13 മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ വീഴ്ത്തിയ താംബെ അടുത്ത സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് ഏഴു വിക്കറ്റ്.

2016ൽ ഗുജറാത്ത് ലയൺസിനു വേണ്ടിയാണ് താംബെ അവസാനമായി ഐപിഎൽ കളിച്ചത്. ആ സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. പിന്നീട് താംബെ ഐപിഎൽ കളിച്ചിട്ടില്ല എന്നാൽ ഡർഹിക്ക് എതിരെയുള്ള മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി ട്വന്റി ട്വന്റിയിലെ ആ സീസണിൽ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. ഐ.പി.എലിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരം എന്ന ബഹുമതിയും ഏറ്റവും പ്രായം കൂടിയ മാൻ ഓഫ് ദി മാച്ച് നേടുന്ന താരം എന്ന ബഹുമതിയും താരത്തെ തേടി എത്തി.