സന്ദേശ് ജിങ്കാൻ വീണ്ടും ഐഎസ്‌എല്ലിൽ 😱ഇത്തവണ കൊൽക്കത്ത ടീമിൽ

മലയാളി ഫുട്ബോൾ ആരാധകർ അടക്കം ഇന്നും ഏറെ ഇഷ്ടപെടുന്ന സന്ദേശ് ജിങ്കൻ വീണ്ടും ഐഎസ്‌എല്ലിൽ കളിക്കാൻ എത്തുന്നു. ഏറെ നാളത്തെ ആകാംക്ഷകൾക്ക് ഒടുവിലാണ് താരം വീണ്ടും എത്തുന്നത്. ഇത്തവണ ATK Mohun Bagan ടീമിനായിട്ടാണ് താരത്തിന്റെ റീഎൻട്രി.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സന്ദേശ് ജിങ്കാൻ വീണ്ടും ഐഎസ്‌എല്ലിൽ എത്തുന്നത് ഇന്ത്യൻ കായിക ആരാധകർക്കും സന്തോഷ വാർത്തയാണ്.കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി കഴിഞ്ഞ വർഷം വേർപിരിഞ്ഞ സ്റ്റാർ താരം അഞ്ച് വർഷത്തെ നീണ്ട കരാറിലാണ് പ്രമുഖ ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് തന്റെ കൂടാരം മാറ്റിയത്. എന്നാൽ പരിക്ക് കാരണം ഒരൊറ്റ മത്സരം പോലും ആ ടീമിനായി കളിക്കാൻ കഴിയാതെയാണ്‌ സന്ദേശ് ജിങ്കൻ ഇപ്പോൾ ഐഎസ്സിലേക്ക് തിരികെ എത്തുന്നത്.

അതേസമയം താരം ക്രൊയേഷ്യൻ ക്ലബുമായുള്ള കരാർ റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ.ഏറെ നാളുകളായി താരം നേരിടുന്ന ഇഞ്ചുറിക്ക്‌ ശേഷം കഴിഞ്ഞ മാസം താരം ചികിത്സക്കായി ഇന്ത്യയിൽ എത്തിയിരുന്നു. താരം വരവ് കൊൽക്കത്ത ടീമിന് കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കപെടുന്നു