ടെസ്റ്റ്‌ ക്രിക്കറ്റിലെ ആ നേട്ടം ഇന്ത്യക്ക് നഷ്ടമായി 😳😳😳കനത്ത തിരിച്ചടിയെന്ന് ആരാധകർ

എംഎസ് ധോണി, വിരാട് കോഹ്ലി തുടങ്ങിയവരുടെ പിന്മുറക്കാരനായി രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയതിനു ശേഷം, ടീം ഇന്ത്യയുടെ പ്രകടനത്തിൽ വലിയതോതിൽ ഇടിവ് സംഭവിച്ചിരിക്കുന്നു എന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. എംഎസ് ധോണി തന്റെ കരിയറിലെ അവസാന സ്റ്റേജിലേക്ക് കടന്നതിനു പിന്നാലെ, സ്വയം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയായിരുന്നു. വിരാട് കോഹ്ലിക്ക് ക്യാപ്റ്റൻ സ്ഥാനത്ത് പരിചയം എത്തിയതിനുശേഷം ആണ് ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചത്.

എന്നാൽ, ടെസ്റ്റ്‌ ഫോർമാറ്റിലെ ക്യാപ്റ്റൻ സ്ഥാനം സ്വയം ഒഴിഞ്ഞ കോഹ്ലിയെ, ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ പുറത്താക്കുകയായിരുന്നു. മേജർ ട്രോഫികൾ ഒന്നും കോഹ്ലിയുടെ കീഴിൽ ഇന്ത്യക്ക് നേടാനായില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ വിമർശനം. എന്നിരുന്നാലും കോഹ്ലിയുടെ കീഴിലുള്ള ഇന്ത്യൻ ടീം കരുത്തരായിരുന്നു എന്ന അഭിപ്രായക്കാരനാണ് ആരാധകരിൽ ഭൂരിഭാഗവും. എന്നാൽ, രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം, ക്യാപ്റ്റൻ തന്നെ പല പരമ്പരകളിൽ നിന്നും വിട്ടുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്.

2022-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിലെ ഇടിവ് ഐസിസി ടെസ്റ്റ്‌ റാങ്കിങ്ങിൽ പ്രകടമാണ്. 2016, 2017, 2018, 2019, 2020, 2021 എന്നിങ്ങനെ തുടർച്ചയായ 6 വർഷങ്ങളുടെയും വർഷാന്ത്യം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത് ആയിരുന്നു. എന്നാൽ ഇന്ത്യയുടെ തുടർച്ചയായ ആറു വർഷങ്ങൾ എന്ന ഈ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. 2022-ന്റെ അവസാനത്തിൽ പരിശോധിക്കുമ്പോൾ, ഏറ്റവും ഒടുവിൽ അപ്ഡേറ്റ് ചെയ്തത് പ്രകാരം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

22 കളികളിൽ നിന്ന് 130 റേറ്റിംഗ് ഉള്ള ഓസ്ട്രേലിയ ആണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ ഒന്നാമത്. 32 കളികളിൽ നിന്ന് 115 റേറ്റിംഗ് ആണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഉള്ളത്. അതേസമയം, 63 കളികളിൽ നിന്ന് 268 റേറ്റിംഗോടെ ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത് ഉണ്ട്. എന്നാൽ, ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. 38 കളികളിൽ നിന്ന് 108 ആണ് ഇന്ത്യയുടെ റേറ്റിംഗ്. 23 കളികളിൽ നിന്ന് 116 റേറ്റിംഗ് ഉള്ള ന്യൂസിലാൻഡ് ആണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമത്.

Rate this post