ഏത് പിച്ചിലും ഈ ഇന്ത്യൻ ടീം ജയിക്കും :വാചാലനായി സുനിൽ ഗവാസ്‌ക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ വരാനിരിക്കുന്ന പരമ്പരകളിൽ കാത്തിരിക്കുന്നത് വലിയ വെള്ളിവിളികളാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് എതിരായ മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും വരുവാനിരിക്കെ പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇന്ത്യൻ സംഘം. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ സ്‌ക്വാഡിപ്പോൾ മുംബൈയിൽ ക്വാറന്റൈനിൽ തുടരുകയാണ്. ജൂൺ മൂന്നാം തീയതി ഇംഗ്ലണ്ടിൽ എത്തുന്ന സംഘം അവിടെയും എട്ട് ദിവസത്തെ ക്വാറന്റീനിൽ തുടരും.

വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഫിറ്റ്നസ് പരിശീലനം നടത്തുന്ന ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടി കഴിഞ്ഞു. ഇന്ത്യൻ ടീമിന്റെ ഭാവി ക്രിക്കറ്റ്‌ പരമ്പരകളെ കുറിച്ചും ഇന്ത്യൻ ബൗളിംഗ് നിരയെ കുറിച്ചുമാണ് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ ഇപ്പോൾ വാചാലനാകുന്നത്. ഏതൊരു പിച്ച് ഇനി ഇന്ത്യൻ ടീമിന് ലഭിച്ചാലും യാതൊരുവിധ പ്രശ്‌നവുമില്ല എന്ന് തുറന്ന് പറഞ്ഞ ഗവാസ്‌ക്കർ ഇംഗ്ലണ്ടിൽ ടീം ഇന്ത്യയെ കാത്തിരിക്കുക പുല്ലുള്ള വളരെയേറെ സ്വിങ്ങ് ബൗളിങ്ങിനെ അനുകൂലിക്കുന്ന സാഹചര്യങ്ങൾ ആയിരിക്കുമെന്നും പ്രവചിക്കുന്നു.

“ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ആധിപത്യം തകർക്കുവാനായി പുല്ലുള്ള സ്വിങ്ങ് പിച്ചുകളാകും ഒരുക്കുക. മുൻപ് ഈ വർഷം നടന്ന ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ് പര്യടനത്തിൽ അവർ സ്പിന്നിനെ ഏറെ തുണച്ച ഇന്ത്യൻ പിച്ചുകളെ വിമർശിച്ചത് നമ്മൾ മറന്നിട്ടില്ല.പക്ഷേ ഏതൊരു പിച്ച് ആണേലും അവിടെ കളിക്കുവാനും ഒപ്പം വിജയം നേടുവാനും കഴിയുന്ന ടീമാണ് കോഹ്ലിക്കുള്ളത്. ഉറപ്പായും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർക്കുവാൻ ഇന്ത്യൻ ബൗളർമാർക്കും സാധിക്കും ” സുനിൽ ഗവാസ്‌ക്കാർ അഭിപ്രായം വിശദമാക്കി.

അതേസമയം ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുവാൻ ആറാഴ്ച സമയത്തെ ഇടവേള ലഭിക്കുമെന്നത് ഇന്ത്യൻ ടീമിന് വളരെ അനുകൂല ഘടകം എന്നാണ് ഗവാസ്‌ക്കർ പറയുന്നത്. ഏറെ നേരം പരിശീലനത്തിനായി ലഭിക്കുന്നത് അതിവേഗം ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പഠിക്കുവാൻ സഹായിക്കുമെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications