യമണ്ടൻ സ്കോറുമായി ഓസ്ട്രേലിയ 😳😳പണി വാങ്ങാതെ ലീഡ് നേടാൻ ഇന്ത്യൻ സംഘം

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് ഭീമാകാരമായ സ്കോർ. പരമ്പരയിലെ തന്നെ ഏറ്റവുമുയർന്ന സ്കോറാണ് ഓസ്ട്രേലിയ ഇന്നിംഗ്സിൽ സ്വന്തമാക്കിയിരിക്കുന്നത്. 480 റൺസാണ് ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ പ്രയത്നഫലം. സെഞ്ച്വറി സ്വന്തമാക്കിയ ഉസ്മാൻ ഖവാജയുടെയും ക്യാമറോൺ ഗ്രീനിന്റെയും വെടിക്കെട്ട് പ്രകടനങ്ങളായിരുന്നു ഓസ്ട്രേലിയയെ മത്സരത്തിൽ ഇത്ര ശക്തമായ നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റിംഗ് പിച്ചിൽ വളരെ സൂക്ഷ്മതയോടെ ഓസ്ട്രേലിയ തുടങ്ങി. ഓപ്പണർ ഉസ്മാൻ ഖവാജയുടെ പ്രകടനമാണ് ഓസ്ട്രേലിയൻ ഇന്നിങ്‌സിന് നട്ടെല്ലായത്. ഇന്ത്യൻ ബോളർമാരെ ഏറ്റവും മികച്ച രീതിയിൽ നേരിടാൻ ഖവാജക്ക് സാധിച്ചു. 422 പന്തുകൾ നേരിട്ട ഖവാജ 180 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. ഇതോടെ ഇന്ത്യയുടെ ബോളിഗ് നിര തകരുകയായിരുന്നു.രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ടീം വിക്കെറ്റ് നഷ്ടം കൂടാതെ 36 റൺസ് എന്നുള്ള നിലയിലാണ്

ഖവാജക്കൊപ്പം ക്യാമറോൺ ഗ്രീനും സെഞ്ചുറി നേടുകയുണ്ടായി. 170 പന്തുകളിൽ 114 റൺസാണ് ഗ്രീൻ ആദ്യ ഇന്നിങ്സിൽ നേടിയത്. ഇരുവർക്കുമൊപ്പം സ്റ്റീവ് സ്മിത്തും(38) ട്രാവൽസ് ഹെഡും(32) മികവു കാട്ടിയതോടെ ഓസ്ട്രേലിയൻ സ്കോർ കുതിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാന സമയത്ത് ലയണും(34) മർഫിയും(41) ഒരു തകർപ്പൻ കൂട്ടുകെട്ട് കൂടി കെട്ടിപ്പടുത്തതോടെ ഓസ്ട്രേലിയൻ സ്കോർ 480ലെത്തി. എന്തായാലും നാലാം ടെസ്റ്റിൽ വളരെ ശക്തമായ നിലയിൽ തന്നെയാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഇന്ത്യക്കായി ഇന്നിംഗ്സിൽ രവിചന്ദ്രൻ അശ്വിൻ 6 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും ഇന്ത്യക്കായി വീഴ്ത്തുകയുണ്ടായി.

മത്സരത്തിൽ ബാറ്റർമാരെ വലിയരീതിയിൽ പിന്തുണയ്ക്കുന്ന പിച്ചു തന്നെയാണ് അഹമ്മദാബാദിൽ കാണാതായത്. അതിനാൽതന്നെ ഇന്ത്യൻ ബാറ്റർമാരും വലിയ പ്രതീക്ഷയിലാണ്. എന്നാൽ വരും ദിവസങ്ങളിൽ പിച്ച് സ്പിന്നിന് കൂടുതൽ സഹായകരമായി മാറിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കുറച്ചുകൂടി പ്രയാസകരമാകാൻ സാധ്യതയുണ്ട്.

Rate this post