നനഞ്ഞ പടക്കമായി മുൻനിര 😳😳രക്ഷകരായി ഇഷാനും ഹാർഥിക്ക് പാന്ധ്യയും!! ഇന്ത്യക്ക് വമ്പൻ ടോട്ടൽ
ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. 66ന് 4 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ ഒരു മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഹർദിക് പാണ്ഡ്യ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇഷാൻ കിഷനുമൊത്ത് ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റിൽ ഒരു പക്വതയുള്ള പ്രകടനമാണ് ഹർദിക് കാഴ്ചവച്ചത്.
മത്സരത്തിൽ ഇന്ത്യയെ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തിച്ച ശേഷമാണ് ഹർദിക് കൂടാരം കയറിയത്.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ മുൻനിര തകർന്നത് വളരെ പെട്ടെന്നായിരുന്നു. പാക്കിസ്ഥാന്റെ പേസ് ബോളർമാരെ നേരിടാൻ നന്നേ ബുദ്ധിമുട്ടിയ മുൻനിര ഇന്ത്യയ്ക്ക് നിരാശയുണ്ടാക്കി. എന്നാൽ മത്സരം കൈവിട്ടുപോയി എന്ന് തോന്നിയ സമയത്താണ് ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും ക്രീസിൽ ഇടം പിടിച്ചത്. പാക്കിസ്ഥാൻ ബോളിങ് നിരയ്ക്കെതിരെ ആദ്യം ആക്രമണം അഴിച്ചുവിട്ടത് ഇഷാൻ കിഷൻ ആയിരുന്നു.
ഈ സമയത്ത് ഹർദിക് അല്പം പതിയെയാണ് ബാറ്റ് ചെയ്തത്. എന്നാൽ ഇന്നിംഗ്സിന്റെ ദൈർഘ്യം വർദ്ധിച്ചപ്പോൾ തന്റെ പാണ്ഡ്യ തന്റെ ഷോട്ടുകൾ പുറത്തെടുക്കാൻ തുടങ്ങി.കഴിഞ്ഞ കാലങ്ങളിൽ ഹാർദിക്കിന്റെ ട്രേഡ് മാർക്കായ പല ഷോട്ടുകളും പാക്കിസ്ഥാൻ ബോളർമാർക്ക് മേൽ പതിഞ്ഞു. ഇതോടെ പാക്കിസ്ഥാൻ പൂർണ്ണമായും സമ്മർദ്ദത്തിൽ എത്തുകയായിരുന്നു.
ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും ചേർന്ന് കെട്ടിപ്പടുത്തത്. ഇഷാൻ കിഷൻ പുറത്തായ ശേഷവും ഹർദിക്ക് കൂടുതൽ അപകടകാരിയായി മാറി. അവസാനം ഷാഹിൻ ഷാ അഫ്രിദിയുടെ പന്തിൽ സൽമാന് ക്യാച്ച് നൽകി ഹർദിക് പാണ്ഡ്യ മടങ്ങുകയായിരുന്നു. മത്സരത്തിൽ 90 പന്തുകളിൽ 87 റൺസാണ് ഹാർദിക് നേടിയത്.
ഇന്നിംഗ്സിൽ 7 ബൗണ്ടറുകളും ഒരു സിക്സറും ഉൾപ്പെട്ടു. മത്സരത്തിൽ കിഷൻ 81 പന്തുകളിൽ 82 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു.