അവസാന ടെസ്റ്റിൽ വൈകാരികനായി റോസ് ടെയ്ലർ 😱കണ്ണീരിൽ ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് ന്യൂസിലാൻഡ് സീനിയർ ബാറ്റ്‌സ്മാനായ റോസ് ടെയ്ലർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അനേകം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള റോസ് ടെയ്ലർ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തോടെ വിരമിക്കുന്ന റോസ് ടെയ്ലർ വളരെ ഏറെ വൈകാരികമായി ഇന്ന് പെരുമാറിയത് ചർച്ചയായി മാറുകയാണ് ഇപ്പോൾ.ഇന്ന് ബംഗ്ലാദേശ് എതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ ദേശീയ ഗാനം ആലപിക്കുന്ന സമയത്താണ് വളരെ സർപ്രൈസായി റോസ് ടെയ്ലർ വൈകാരികമായി കരഞ്ഞത്. ഏകദേശം ഒന്നര പതിറ്റാണ്ടോളം കാലം ജീവിതത്തിന്റെ ഭാഗമായ ടെസ്റ്റ് ക്രിക്കറ്റ് അവസാനിക്കുന്നുവെന്ന സത്യത്തെ ഉൾകൊള്ളുമ്പോൾ അയാളുടെ കണ്ണുകൾ ഏറെ വൈകാരികമായി തന്നെ നിറഞ്ഞ് ഒഴുകുകയാണ്.

തന്റെ ഈ ന്യൂസിലാൻഡ് വെള്ളകുപ്പായത്തിൽ അവസാനമായി ഒരിക്കൽ കൂടി തന്റെ സഹകളിക്കാരുടെ തോളിൽ കൈകളേന്തി ടെസ്റ്റ്‌ മത്സരം കളിക്കുമ്പോൾ റോസ് ടെയ്ലർ കണ്ണുകളിൽ നിന്നും കണ്ണീർ വന്നത് ക്രിക്കറ്റ്‌ പ്രേമികളിൽ പോലും വൈകാരിക കാഴ്ചയായി മാറി. രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ ഈ ഒരു വൈകാരിക കാഴ്ച ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി മാറി കഴിഞ്ഞു. അവസാന ടെസ്റ്റ്‌ മത്സരത്തിൽ റോസ് ടെയ്ലർക്ക് ഒരു മാജിക്ക് സെഞ്ച്വറി അടിച്ചെടുക്കാനായി കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷ.

ടെസ്റ്റ്‌ കരിയറിൽ ഇതുവരെ 112 ടെസ്റ്റുകളിൽ നിന്നും 7656 റൺസാണ് ടെയ്ലറുടെ സമ്പാദ്യം.233 ഏകദിനങ്ങളിൽ നിന്നും 8576 റൺസും താരം അടിച്ചെടുത്തിട്ടുണ്ട്.ഒപ്പം 102 ടി :20 കളിൽ നിന്നും 1909 റൺസാണ് റോസ് ടെയ്ലർ സമ്പാദ്യം.