ഉള്ളി അരിയണ്ട! വഴറ്റണ്ട! പുളിയൊഴിച്ചു ഞെവടിയെടുത്താൽ ടപ്പേന്നു മത്തി കറി റെഡി |Tasty Mathi Vattichathu Recipe

Tasty Mathi Vattichathu Recipe Malayalam : എളുപ്പത്തിൽ കറി ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും അങ്ങനെ എളുപ്പത്തിൽ ഒരു കറിയാവുമ്പോൾ അത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന കറി കൂടി ആണെങ്കിൽ വളരെയധികം സന്തോഷമാകും എല്ലാവർക്കും ഇഷ്ടപ്പെടുന്ന കറിയാണ് മീൻ കറി.. മീൻ കറി ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റും എന്ന് ആരും വിചാരിച്ചു കാണില്ല നന്നായി തിരുമ്മിയാൽ കഴിയുന്ന പ്രശ്നമേയുള്ളൂ…

പുളി നന്നായി തിരുമുന്നതിനു മുമ്പായിട്ട് കുറച്ചുനേരം വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്ത് അതിന്റെ വെള്ളം മാത്രമായിട്ട് എടുത്തു മാറ്റി വയ്ക്കുക, അതിനുശേഷം ഒരു ചട്ടി വെച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുറച്ചു കറിവേപ്പില, തക്കാളിയും ചേർത്ത് അതിലേക്ക് പുളിവെള്ളവും ചേർത്ത് ഒപ്പം തന്നെ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമുക..

കുറച്ചു സമയം നന്നായി തിരുമ്മി എടുത്തതിനുശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുത്തു ഉള്ളിലേക്ക് നിറയെ മീനും നിരത്തിയതിനു ശേഷം കറിവേപ്പിലയും, പച്ചവെളിച്ചെണ്ണയും ആവശ്യത്തിന് ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. വെന്തു വരുമ്പോൾ മിനിറ്റുകൾ മാത്രം മതി മീൻ കറി തയ്യാറാക്കാൻ എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാകും..

പുളി ചേർത്ത് തിരുമ്മുന്ന സമയത്ത് എല്ലാം കൂടി ഒന്നായി ചേർന്ന പുള്ളിയുടെ സ്വാദ്ചേർന്ന് കിട്ടുന്ന ആ ഒരു രുചികരമായ മസാലയാണ് ഇതിൽ ഏറ്റവും കൂടുതൽ നൽകുന്നത്.. മീനിന് ഇത്രയും എളുപ്പത്തിൽ ഒരു കറി തയ്യാറാക്കാൻ പറ്റുമോ നിങ്ങൾ വിചാരിച്ച് കാണില്ല, ചോറിന്റെ കൂടെ കഴിക്കാൻ ഇനി വേറെ ഒന്നിന്റെയും ആവശ്യമില്ല അത്രയും രുചികരമാണ് ഈ ഒരു മീൻ കറി വളരെ ഹെൽത്തിയായിട്ടും ടേസ്റ്റിയായിട്ടും മിനിറ്റുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. Tasty Mathi Vattichathu Recipe

 

Rate this post