ഒറ്റവലിക്ക് കുടിച്ച് തീർക്കും ഇങ്ങനെ ചെയ്‌താൽ.. ഈ മാജിക് ഇൻഗ്രീഡിയൻറ് ചേർത്ത് നാരങ്ങാ വെള്ളം ഉണ്ടാക്കി നോക്കൂ|Tasty Lime Water Making

Tasty Lime Water Making Malayalam : നാട്ടിലെങ്ങും ചൂട് സഹിക്കാൻ കഴിയാത്ത രീതിയിൽ ഉയർന്നിരിക്കുന്ന സമയത്ത് ദാഹം ശമിപ്പിക്കാനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നത്. അതിനായി വേണ്ടത് ഒരേ ഒരു മാജിക്‌ ഇൻഗ്രീഡിയന്റ് ആണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ നാരങ്ങാ വെള്ളം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

ഒരു പ്രാവശ്യം ഉണ്ടാക്കി കൊടുത്താൽ കുട്ടികൾ വീണ്ടും വീണ്ടും ചോദിക്കും ഈ ഒരു നാരങ്ങാവെള്ളത്തിനായി. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒന്നാണ് ഈ നാരങ്ങാ വെള്ളം.അതിനായി ഒരു മിക്സിയുടെ ജാറിൽ ഒരു നാരങ്ങയുടെ പകുതി എടുത്ത് കുരു കളഞ്ഞതിന് ശേഷം അതിന്റെ നീര് പിഴിഞ്ഞ് ഒഴിച്ചു കൊടുക്കണം. ഇതോടൊപ്പം ചേർക്കാവുന്നത് നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാവാറുള്ള ഇഞ്ചിയാണ്.

ഇഞ്ചി ചേർക്കുന്നതിലൂടെ ഈ ഡ്രിങ്കിന്റെ രുചിയും ഗുണവും ഇരട്ടിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ആവശ്യത്തിന് പഞ്ചസാരയും ഐസ് കട്ടയും ചേർക്കണം.ഇനിയാണ് നമ്മുടെ സ്പെഷ്യൽ മാജിക്‌ ഇൻഗ്രീഡിയന്റ് ആയ തേങ്ങാക്കൊത്ത് ഇതിലേക്കു ചേർക്കുന്നത്. ഇതും കൂടി ചേർത്ത് കഴിഞ്ഞാൽ മിക്സിയിൽ നന്നായിട്ട് അടിച്ചെടുക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലത് പോലെ അടിച്ചെടുത്താൽ നല്ല രുചികരവും ഗുണപ്രദവുമായ നാരങ്ങാവെള്ളവും തയ്യാർ.

ഈ നാരങ്ങാവെള്ളം അരിച്ചെടുത്തതിന് ശേഷം വേണം ഉപയോഗിക്കാനായിട്ട്. ഇങ്ങനെ നാരങ്ങാ വെള്ളം ഉണ്ടാക്കി കുടിക്കുക മാത്രമല്ല വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യാം. അങ്ങനെ ചെയ്‌താൽ ഇനി നിങ്ങളാവും വീട്ടിലെ സ്റ്റാർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമുള്ള ഏ നാരങ്ങാ വെള്ളം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena Tasty Lime Water Making

Rate this post