ദിവസവും രാവിലെ ഇത് കഴിക്കൂ …വിളർച്ച, കൈ കാൽ തരിപ്പ്, കൊളെസ്ട്രോൾ എല്ലാം മാറും , പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇത് മാത്രം കഴിച്ചാൽ മതി

നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്നത് ഇഡ്ഡലി, ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങൾ ആയിരിക്കും. ഇവയിൽ കൂടുതലും അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന നിരവധി പലഹാരങ്ങളുമുണ്ട്. റാഗി ഉപയോഗിക്കുന്നത് വഴി ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്.

അത്തരത്തിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ മണികൊഴുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മണികൊഴുക്കട്ട തയ്യാറാക്കാനായി അരക്കപ്പ് അളവിൽ റാഗി പൊടിയും അതേ അളവിൽ വെള്ളവും എടുത്തു വയ്ക്കുക. ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച ശേഷം തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും, പെരുംജീരകവും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ അളവിൽ നെയ്യും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക.

വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം റാഗി പൊടി ഇട്ട് മിക്സ് ചെയ്ത് കുറച്ചുനേരം അടച്ചുവയ്ക്കുക. മാവിലേക്ക് വെള്ളമെല്ലാം നല്ലതുപോലെ ഇറങ്ങി സെറ്റായി കഴിയുമ്പോൾ മാവ് കൈ ഉപയോഗിച്ച് നല്ലതുപോലെ പരത്തി എടുക്കാം. ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക. അതിനുശേഷം ഉരുളകൾ ആവി കയറ്റി എടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് കടുകും ഉഴുന്നുപരിപ്പും ചേർത്ത് പൊട്ടിക്കുക.

കുറച്ച് കറിവേപ്പിലയും തേങ്ങയും കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.പിന്നീട് എരിവിന് ആവശ്യമായ ചില്ലി ഫ്ലേക്സ് കൂടി തേങ്ങയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. ആവി കയറ്റി വച്ച മണി കൊഴുക്കട്ടകൾ തേങ്ങയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കിക്കൊടുക്കുക. ശേഷം ചൂടോടുകൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ റാഗി മണി കൊഴുക്കട്ടകൾ റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.