പപ്പായ കൊണ്ട് ഹെൽത്തിയായ പുട്ട്; രുചിയേറും പപ്പായ പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം |Tasty and Healthy Papaya Puttu
Tasty and Healthy Papaya Puttu Malayalam : നല്ല ആരോഗ്യകരമായ പുട്ട് ഉണ്ടാക്കാൻ ഈ ഒരു സാധനം മാത്രം ചേർത്താൽ മതി. നല്ല രുചികരമായ പപ്പായ പുട്ട്…പപ്പായ വളരെ അധികം ഗുണങ്ങൾ ഉള്ള ഒരു ഫലമാണ്. പക്ഷെ അധികം പേർക്കും ഇതിന്റെ രുചി അത്രയ്ക്ക് ഇഷ്ടവുമല്ല.
അങ്ങനെ ഉള്ളവരെ, പ്രത്യേകിച്ച് കുട്ടികളെ പപ്പായ കഴിപ്പിക്കാൻ ഇതാ ഒരു എളുപ്പവഴി.ആദ്യം അര കിലോ അരിപ്പൊടി ഒരു വലിയ പാത്രത്തിൽ എടുക്കുക. ഇതിലേക്ക് അര സ്പൂൺ ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കണം. നല്ല പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് കഴുകി ഗ്രേറ്റ് ചെയ്ത് എടുക്കാം. ഫുഡ് പ്രോസസ്സർ ഉള്ളവർക്ക് അതും ഉപയോഗിക്കാം.

അതും അല്ലെങ്കിൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടിട്ട് തരി തരിയായി കിട്ടുന്ന രീതിയിൽ പൊടിച്ചെടുക്കണം.നമ്മൾ കുഴച്ചു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ഈ ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന പപ്പായ ചേർക്കാം. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരക്കിയത് കൂടി ചേർത്ത് കുഴയ്ക്കാം. പപ്പായയിൽ നിന്നുമുള്ള വെള്ളം യോജിപ്പിക്കാൻ സഹായിക്കും. ഇതിന്റെ ഒപ്പം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് സാധാരണ പുട്ടിന് കുഴയ്ക്കുന്ന പരുവത്തിൽ കുഴയ്ക്കണം.
ഇനി ഇപ്പോൾ തേങ്ങ ചേർത്തില്ലെങ്കിലും ഈ പുട്ടിന് നല്ല രുചി ആയിരിക്കും. പുട്ടിന് മധുരം വേണം എന്നുള്ളവർക്ക് കുറച്ച് പഴുത്ത് തുടങ്ങുന്ന പപ്പായ ഉപയോഗിച്ചാൽ മതിയാവും. നമ്മൾ കുഴച്ച പുട്ടിന്റെ ചേരുവകൾ സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ തേങ്ങയും ചേർത്ത് പുട്ടു കുറ്റിയിൽ നിറച്ച് പുട്ട് ഉണ്ടാക്കാം.ഈ പുട്ട് തീന്മേശയിൽ ഉണ്ടാക്കി വച്ചു കഴിഞ്ഞാൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെട്ടു പപ്പായ പുട്ട് കഴിക്കും. പപ്പായ ആണ് ഇതിൽ ഉള്ളത് എന്ന് നിങ്ങൾ പറയാതെ ആരും അറിയാനും പോവുന്നില്ല.പപ്പായ പുട്ട് ഉണ്ടാക്കുന്ന വിധം വിശദമായി അറിയാനായി വീഡിയോ കാണുക.Video credits : Home made by Remya Sujith.