
പഴവും ഗോതമ്പുപൊടിയും കൊണ്ട് രുചിയൂറും പലഹാരം തയ്യാറാക്കാം , നിമിഷങ്ങൾക്കുള്ളിൽ ഒരു സൂപ്പർ ഐറ്റം
പഴം വെച്ചുള്ള പലഹാരം എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. പഴം വെച്ച് ഒരു അടിപൊളി നാലുമണി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വീട്ടിൽ സാധാരണയുള്ള സാധനങ്ങൾ മാത്രം മതി ഈ പലഹാരം ഉണ്ടാക്കിയെടുക്കാൻ. പലഹാരം ഉണ്ടാക്കാൻ ആവശ്യമായി അരക്കപ്പ് ഗോതമ്പുപൊടി, രണ്ട് സ്പൂൺ മൈദ, 3 സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, സോഡാപ്പൊടി, ഒരു പഴത്തിൻ്റെ പകുതി.
ഏതു പഴം വേണമെങ്കിലും നമുക്ക് ഈ പലഹാരം ഉണ്ടാക്കാൻ ഉപയോഗിക്കാം. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് ഗോതമ്പു പൊടി ഇട്ടുകൊടുക്കാം. ഇതിലേക്ക് പഴം അരിഞ്ഞതും മൂന്ന് സ്പൂൺ പഞ്ചസാരയും ഒന്നര സ്പൂൺ മൈദ പൊടിയും ഇട്ടു കൊടുക്കാം. മൈദ പൊടി ഇല്ലെങ്കിൽ ഒന്നര സ്പൂൺ റവ ചേർത്ത് കൊടുത്താലും മതി. ഇതിലേക്ക് രണ്ട് ഏലക്ക ചേർത്തു കൊടുക്കാം.
ഏലക്കായുടെ ടെസ്റ്റും മണവും കിട്ടാൻ വേണ്ടിയാണിത്. ഈ മിക്സിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് ഒന്ന് കറക്കി എടുക്കാം. പഴത്തിനെ ഒരു നാനവിൽ പൊടി കുറച്ചു മിക്സ് ആകുമ്പോഴേക്കും. വെള്ളം കൂടി ചേർത്തു കൊടുത്തു നന്നായി അടിച്ചു കൊടുക്കാം. ഇടലി മാവിന്റെ പരുവമായി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ നിന്ന് മാറ്റി മാവ് ഒന്ന് റെസ്റ്റ് ചെയ്യാൻ വെക്കാം. ഒരു മണിക്കൂറെങ്കിലും മാവ് റെസ്റ്റ് ചെയ്യാൻ വെക്കണം.
അതിന് ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ബോളുകൾ ആയി മാവ് ഇട്ടുകൊടുത്ത് നന്നായി പൊരിച്ചെടുക്കാം. നല്ല സോഫ്റ്റ് ആയിട്ടുള്ള പഴം ബോൾ തയ്യാറായി കഴിഞ്ഞു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഈ പലഹാരം നാലുമണിക്ക് ചായക്കൊപ്പം വിളമ്പാവുന്നതാണ്.എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്