വളരെ സ്വാദിഷ്ടമായ അറബിക്ക് ചിക്കൻ റൈസ്; ഒന്നൊന്നര ടേസ്റ്റ് തന്നെ 🤤 | Tasty And Easy Arabic chicken And Rice

Tasty And Easy Arabic chicken And Rice Malayalam : പലതരം ചിക്കനും കഴിച്ചിട്ടുണ്ടാവും അറബിക് ചിക്കൻ എല്ലാവർക്കും അറിയാവുന്നതാണ് അറബിക് ചിക്കന്റെ സ്വാദ് മനസ്സിൽ നിന്ന് പോകില്ല.. അത്രയും നല്ല സ്വാദാണ് ഹോട്ടലിൽ നിന്ന് മാത്രമേ ഇത് കഴിക്കാൻ പറ്റു എന്നാണ് കരുതിയിരുന്നത്മാ, ഹോട്ടലിൽ മാത്രമല്ല വീട്ടിലും തയ്യാറാക്കി എടുക്കാം എളുപ്പത്തിൽ തയ്യാറാക്കുന്ന അറബിക് ചിക്കൻ ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും എല്ലാം ബെസ്റ്റ് ആണ്‌…

ചിക്കൻ – 1-1.25 കിലോ; ബസ്മതി അരി – 2 കപ്പ്; ഗരം മസാല പൊടി, മഞ്ഞൾ പൊടി, കുരുമുളകുപൊടി, മല്ലി പൊടി – ½ ടീസ് സ്പൂൺ; കാശ്മീരി മുളകുപൊടി – 1.5 ടേബിൾ സ്പൂൺ; നാരങ്ങാനീര് -3 ടേബിൾ സ്പൂൺ;എണ്ണ -2 ടേബിൾ സ്പൂൺ; കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക – 4 ; ബേലീഫ് -2 ;ഉള്ളി -2 കപ്പ്; വെളുത്തുള്ളി – 8 ; കാപ്സികം – 2 കപ്പ്; കാരറ്റ് – 1 കപ്പ്; കാശ്മീരി മുളകുപൊടി -1 ടീസ് സ്പൂൺ;മല്ലിപൊടി -1 ടീസ് സ്പൂൺ;ജീരകപ്പൊടി- 1 ടീസ് സ്പൂൺ; മഞ്ഞൾപൊടി – ½ ടീസ് സ്പൂൺ; തക്കാളി -2 കപ്പ്; മല്ലിയില – 1 കപ്പ്;

ചിക്കനിൽ ഗരം മസാലപ്പൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും നാരങ്ങാനീരും എണ്ണയും ഉപ്പും യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ഒരുമണിക്കൂർ വയ്ക്കുക. അരി കഴുകി വെള്ളത്തിൽ 20 മിനിറ്റ് വയ്ക്കുക. പാനിൽ എണ്ണ ഒഴിച്ചു ചിക്കൻ രണ്ടുവശവും മൊരിച്ചു മാറ്റിവയ്ക്കുക. അതേ എണ്ണയിൽ ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, ബേലീഫ് എന്നിവ മൂപ്പിച്ച് അതിൽ ഉള്ളിയും വെളുത്തുള്ളിയും ചേർത്തു വഴറ്റി കാപ്സിക്കം അരിഞ്ഞതും കാരറ്റ് അരിഞ്ഞതും ചേർത്തു

വഴറ്റിയ ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും ജീരകപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു മൂപ്പിച്ചു തക്കാളി ചേർത്തു പാത്രം അടച്ചു വേവിക്കുക. തക്കാളി വെന്ത ശേഷം 2 കപ്പ് വെള്ളം ഒഴിച്ചു തിളയ്ക്കുമ്പോൾ ഇറച്ചി ചേർത്തു വേവിക്കുക. 15 മിനിറ്റ് കഴിഞ്ഞു ഇറച്ചി കറിയിൽ നിന്നും എടുത്തു മാറ്റി മല്ലിയിലയും കുറെ വെള്ളം കൂടെ ചേർത്ത് അരി വേവിച്ചെടുക്കുക. വെന്ത ചോറ് പാത്രത്തിലേക്കു മാറ്റി ഇറച്ചി മുകളിൽ വച്ച് ചൂടോടെ കഴിക്കാം. Video Credits : Anie’s Kalavara