കാളിദാസ് ജയറാമിന്റെ കാമുകിയും പ്രമുഖ മോഡലുമായ തരിണിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ ആവുന്നു |Model Tarini Kalingarayar latest viral Images

Tarini Kalingarayar latest viral Images Malayalam : 2021 ലെ മിസ്സ്‌ യൂണിവേഴ്സ് ഇന്ത്യയുടെ റണ്ണർ അപ്പും പ്രമുഖ മോഡലുമായ തരിണി കലിംഗരായാറിന്റെ ചിത്രങ്ങൾ വയറൽ ആവുന്നു. വിഷ്വൽ കമ്മ്യുണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള തരുണി മോഡൽ ആയും പരസ്യം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹോട്ട് ലുക്കിൽ എത്തിയ തരിണിയുടെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുകയാണ് ഇപ്പോൾ. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശി ആയ തരിണി സമൂഹ

മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ആകർഷകമായ വെള്ള ഡ്രെസ്സിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ എടുത്തിത്തിരിക്കുന്നത് പ്രമുഖ ഫോട്ടോ ഗ്രാഫറായ ചന്ദ്രു ഭാരഥിയാണ്. മുൻപും തരിണിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പ്രമുഖ മലയാള സിനിമ താരമായ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിനോടൊത്തുള്ള ചിത്രങ്ങളാണ് ചൂടുള്ള ചർച്ചകൾക്ക് മുൻപ് ഇടയാക്കിയത്. നടൻ കാളിദാസ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇതിന് കാരണമായത്.

നടൻ കാളിദാസ് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളിൽ തരിണിയും ഉണ്ടായിരുന്നു തുടർന്ന് ഒരുപാട് ഗോസിപ്പുകളും മറ്റും സമൂഹ മാധ്യമങ്ങളിൽ ദൃശ്യമായിരുന്നു. തരിണിയെ തന്നോട് ചേർത്ത് പിടിച്ച രീതിയിലാണ് കാളിദാസൻ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തരിണിയും കാളിദാസും ഡേറ്റിങ്ങിൽ ആയിരുന്ന വിവരം പുറത്ത് വിടുകയായിരുന്നു. കാളിദാസ് ജയറാമിനോട് ഓപ്പമുള്ള ചിത്രങ്ങൾ തരുണിയും തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചിട്ടുണ്ട്.

“മെമ്മറീസ് ദാറ്റ്‌ വിൽ ബി ലാസ്റ്റ് ഇൻ എ ലൈഫ് ടൈം എന്ന ക്യാപ്‌ഷനിൽ ഇൻസ്റ്റാഗ്രാമിൽ തരിണി കാളിദാസിനോട് ഒപ്പമുള്ള അവധിക്കാലം ആഘോഷിച്ചതിന്റെ റീലും പങ്കുവെച്ചിട്ടുണ്ട്. അതിനിടെ കാളിദാസിന്റെ കുടുംബ ചിത്രത്തിലും അതിഥിയായി തരുണി പ്രത്യക്ഷമയത്തോടെയാണ് ഇവർ തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാർത്തകൾക്ക് കൂടുതൽ ചൂടേറിയത്. ഓണാഘോഷത്തിനിടെ കാളിദാസ് ജയറാമാണ് ആ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ മലയാളികളുടെ പ്രിയ താരമായ കാളിദാസിന്റെ പ്രണയിനിയെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Rate this post