ഈ കായ കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിയാൻ; ഔഷധമൂല്യമുള്ള കുടംപുളി, അതിന്‍റെ ഉപയോഗങ്ങള്‍ |Tamarind Health Benefits

Tamarind helath Benefits Malayalam : കുടംപുളിയെക്കുറിച്ചറിയാത്തവരും കണ്ടിട്ടില്ലാത്തവരും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നിങ്ങനെ പല നാടുകളിൽ പല പേരുകളിൽ ആണ് ഇവ പൊതുവെ അറിയപ്പെടുന്നത്. കറികളിൽ പ്രത്യേകിച്ചു മീന്കറിയിൽ സ്വാദ് വർദ്ധിപ്പിക്കുവാനുള്ള പ്രധാന ചേരുവയാണിത്.

ഡിസംബർ മാർച്ച് മാസങ്ങളിലാണ് ഇവ പൂവിടാൻ തുടങ്ങുന്നത്. ജൂൺ–ജൂലൈ കായ് പഴുത്ത് മഞ്ഞ നിരത്തിലാവുകയും ചെയ്യും. കുടംപുളിയുടെ പുറംതോട് ഉണക്കിയാണ് കാരികൾക്കായി ഉപയോഗിക്കുന്നത്. കായ്, തളിരില, വിത്ത്, വേരിൻ മേൽതൊലി തുടങ്ങിയവയാണ് ഇവയുടെ ഉപയോഗയോഗ്യമായ ഭാഗങ്ങൾ. കറികളിൽ കൂടാതെ മറ്റു പല തരത്തിലുള്ള ഔഷധ ആവശ്യങ്ങൾക്കും ഈ പുളി ഉപയോഗിച്ചുവരുന്നു.

അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയും ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസി‍ഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദത്തിൽ കഫം, അതിസാരം തുടങ്ങിയവയ്ക്കുള്ള മികച്ച ഔഷധമാണ് കുടംപുളി. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ഇവ ഉപയോഗിക്കുന്നു. പുളി ലേഹ്യത്തിലെ പ്രധാന ചേരുവയാണിത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post