വേറിട്ട ഈ ബ്യൂട്ടി സെന്‍സ് തന്നെയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്..പുത്തന്‍ ലുക്കില്‍ തമന്ന | Tamannaah Bhatia Viral Photos

മലയാളികളുടെ മനസ്സില്‍ ഏറെ സ്ഥാനം നേടിയ തെന്നിന്ത്യന്‍ താരമാണ് തമന്ന ഭാട്ടിയ. അന്യഭാഷാ താരമാണെങ്കിലും മലയാളികള്‍ തമന്നയ്ക്കു നല്‍കിയ സ്വീകാര്യത വളരെയേറെയാണ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്ന നിരവധി മലയാളികളുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ തമന്ന ഭാട്ടിയ ദിവസവും തന്റെ സിനിമാ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നിരന്തരമായി വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ബ്യൂട്ടി സെന്‍സ് തന്നെയാണ് പ്രേക്ഷകരെ തമന്നയുടെ കട്ട ഫാൻസാക്കി മാറ്റിയതും. സിനിമ ഇന്‍ഡസ്ട്രിയില്‍ വേറിട്ട സൗന്ദര്യത്തിനുടമയാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന തമന്ന എന്ന കാര്യത്തില്‍ സംശയമില്ല. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം ആരാധകരില്‍ നിന്നും ലഭിക്കുന്നത്. വലിയ ഒരു ആരാധക പിന്തുണതന്നെ താരത്തിനുണ്ട്.

ഇപ്പോള്‍ തന്റെ പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് തമന്ന. ഇളം ഗ്രീന്‍ കളര്‍ സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് തമന്ന. മില്‍ക്കി ബ്യൂട്ടി എന്നാണ് തമന്നയെ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തന്‍യ മെഹ്ത്തയാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ലൂയിസ് അമലാണ് ഫോട്ടോസ് എടുത്തത്. സാരിയുടെ അതേ കളര്‍ ഇയറിങ്‌സ് ആണ് തമന്ന ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. അനയാഗ് ആണ് ഇയറിങ്‌സ് ഡിസൈന്‍ ചെയ്തത്. ചിത്രം പങ്കുവെച്ച ഉടന്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നില്‍ക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന ചന്ദ് സാ റോഷന്‍ ചേഹരാ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ് താരം. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ തമന്ന ചെയ്തിട്ടുണ്ട്. ഹാപ്പി ഡേയ്‌സ് എന്ന സിനിമയില്‍ അഭിനയിച്ച ശേഷമാണ് തമന്നയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്.