മിൽക്കി ക്യൂട്ട്നെസ്സുമായി തമന്ന വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു | Tamanna Bhattia Viral Cuteness Photos
Tamanna Bhattia Viral Cuteness Photos Malayalam : നിരവധി ഭാഷകളിലുള്ള ചിത്രങ്ങളിലൂടെ സിനിമ പ്രേക്ഷകർക്ക് ഇടയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ നടിയാണ് തമന്ന ഭാട്ടിയ. തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ ഉള്ള ചിത്രങ്ങളിൽ നിന്ന് താരത്തിന് വലിയ ആരാധക പിന്തുണയും സ്വന്തമാക്കാനായി. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോംമിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരംഗമായി മാറുന്നത് തമന്നയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ്. താരത്തിന്റെ ഫാഷൻ കോസ്റ്റും
തിരഞ്ഞെടുക്കാൻ പ്രേത്യേക ശ്രദ്ധ നൽകുന്നതായി കാണാം. ട്രെഡിഷണൽ വസ്ത്രങ്ങളിലും മോഡേൺ വസ്ത്രങ്ങളിലും താരം എത്താറുണ്ട്. ഇപ്പോൾ വയറൽ ആവുന്നത് താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രമാണ്. മിനി ഡ്രെസ്സിൽ നീല നിറത്തിലും കൂടാതെ വെള്ള നെറ്റ് ടോപ്പിനു മുകളിലായി ഷോര്‍ട്ട് ഡ്രസ്സും ധരിച്ചാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. വസ്ത്രത്തിന്റെ മറ്റ് പ്രേത്യേകത എന്തെന്നാൽ ലേപ്പല്‍ കോളറും

വെയിസ്റ്റ് ബെല്‍റ്റും അരയ്ക്കു താഴെയുള്ള പ്ലീറ്റുമാണ്. താരത്തിന്റെ ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് മൂണ്‍റേ ഡിസൈനര്‍ ഹൗസാണ്. തമന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി ഹൈദരാബാദിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ അടുത്ത് ടര്‍ക്കോയിസ് ഗ്രീന്‍ ലെഹങ്കയില്‍ വധുവിനെപ്പോലെ ഒരുങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഫാഷന്‍ ലോകത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.
പ്രമുഖ ഡിസൈനര്‍മാരായ ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ കലക്‌ഷനില്‍ നിന്നുള്ള ലെഹങ്കയിലാണ് താരം എത്തിയത്. തെന്നിന്ത്യ ഒട്ടാകെ നിരവധി ഫാൻസ് ഉള്ള താരം 2005-ല്‍ പുറത്ത് ഇറങ്ങിയ ഹിന്ദി ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോൾ ബോളിവുഡ് ചിത്രങ്ങളിലും സജീവമായ താരം ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആയി മാറിയ കെജിഎഫ് ബാഹുബലി എന്നിവയുടെ ഭാഗമായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തമന്നയെ ആരാധകര്‍ മില്‍ക്കി ബ്യൂട്ടി എന്നാണ് വിളിക്കാറുള്ളത്.