ഏഷ്യ കപ്പ് ജേതാകളെ വീഴ്ത്തി നമീബിയ!! അട്ടിമറിയിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ലോകം വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിന് വമ്പൻ സസ്പെൻസ് തുടക്കം.അട്ടിമറിയോടെയുള്ള തുടക്കത്തിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം.ഏഷ്യാകപ്പ് ജേതാക്കളായ ശ്രീലങ്കയെ നാണംകെടുത്തി വിട്ടത് ആഫ്രിക്കന്‍ കുഞ്ഞന്മാരായ നമീബിയ ആണ് 55 റൺസ് ജയം നേടിയത്

ലോകക്കപ്പ് പ്രാഥമിക റൗണ്ടിലേക്ക് പ്രവേശനം നേടാനുള്ള മത്സരത്തിൽ ലങ്കക്ക് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നത് എല്ലാവരെയും ഞെട്ടിച്ചുവെങ്കിലും നമീബിയയുടെ പ്രകടനം ക്രിക്കറ്റ്‌ ആരാധകർ കയ്യടികൾ നൽകിയാണ് സ്വീകരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ ഏഴ് വിക്കെറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയപോൾ മറുപടി ബാറ്റിംഗിൽ ലങ്കൻ ടീം 19 ഓവറിൽ 108 റൺസിൽ ആൾഔട്ട്‌ ആയി. ലങ്കൻ നിരയിൽ മുൻ നിര ബാറ്റ്‌സ്മാന്മാർ ആരും തന്നെ തിളങ്ങിയില്ല

രണ്ടാം ഓവറില്‍ തന്നെ സൂപ്പര്‍ ഫോമിലുള്ള കുശാല്‍ മെന്‍ഡിസ് വിക്കെറ്റ് നഷ്ടമായ ലങ്കക്ക് പിന്നീട് ഒരു സമയത്തും പൊരുതാൻ പോലും കഴിഞ്ഞില്ല.20 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷനക പോരാട്ടം പാഴായി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയക്കായി ജാന്‍ ഫ്രാന്‍ലിങ്ക് (44)-ജെജെ സ്മിറ്റ് (31)എന്നിവരാണ് റൺസ് നേടിയത്. ഇന്നത്തെ ഈ ഒരു അട്ടിമറി ജയത്തോടെ നമീബിയ ലോകക്കപ്പിലെ നെക്സ്റ്റ് റൗണ്ടിലേക്ക് സാധ്യതകൾ സജീവമാക്കിയപ്പോൾ ലങ്കക്ക് ഇനിയുള്ള മാച്ചുകൾ എല്ലാം ജയിക്കണം എന്നുള്ള അവസ്ഥയാണ്.