ഇത് ഒറിജിനൽ 360 ഡിഗ്രി തന്നെ!! സ്പെഷ്യൽ ഷോട്ടുകളുമായി സൂര്യകുമാർ യാവ്!! കാണാം വീഡിയോകൾ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക്‌ തുടക്കം. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് നായകനായ നിക്കോളാസ് പൂരാൻ ബൌളിംഗ് സെലക്ട് ചെയ്തപ്പോൾ എല്ലാവരെയും ഞെട്ടിച്ചത് ഇന്ത്യൻ ടീം തന്നെ. രോഹിത് ശർമ്മക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് സൂര്യകുമാർ യാദവ്.

പതിവിൽ നിന്നും വ്യത്യസ്തമായി സൂര്യകുമാർ യാദവിനെ മിഡിൽ ഓവറിൽ നിന്നും പ്രൊമോട്ട് ചെയ്ത് ഓപ്പണർ റോളിൽ പരീക്ഷിച്ച ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനം വിജയിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. രോഹിത് ഒപ്പം എത്തിയ സൂര്യകുമാർ ആദ്യത്തെ ബോൾ മുതൽ അറ്റാക്കിംഗ് ശൈലി ബാറ്റ് വീശുന്നതാണ് കാണാൻ കഴിഞ്ഞത്. മനോഹരമായ ഷോട്ടുകളും കൂടാതെ ചില സർപ്രൈസ് ഷോട്ടുകൾ അടക്കം പായിച്ച താരം വെസ്റ്റ് ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിലാക്കി.

മനോഹരമായ അനവധി ഷോട്ടുകൾ കളിച്ച സൂര്യ കുമാർ ഒരുവേള വലിയ സ്കോർ നേടുമെന്ന് തോന്നിച്ചെങ്കിലും അഖീൽ ഹുസൈൻ ബോളിൽ താരം പുറത്തായി.വെറും 16 ബോളിൽ മൂന്ന് ഫോറും ഒരു സിക്സ് അടക്കമാണ് സൂര്യകുമാർ യാദവ് 24 റൺസ് അടിച്ചത്. ഒരുവേള 360 ഡിഗ്രി ശൈലിയിൽ ഷോട്ടുകൾ കളിച്ച താരം ഇന്ത്യൻ ക്യാമ്പിൽ അടക്കം കയ്യടികൾ നേടി