360 ഡിഗ്രി ഷോട്ടിന്റെ പിതാവായി സൂര്യകുമാർ യാദവ് 😱😱കയ്യടിച്ച് സ്റ്റേഡിയം!! കാണാം വീഡിയോ

എഴുത്ത് : ശ്രീഹരി അറക്കൽ;” സൂര്യകുമാര്‍ യാഥവിന്‍റെ പേരില്‍ അറിയപ്പെടാന്‍ പോകുന്ന മത്സരം.” – മത്സരത്തിന്‍റെ അന്തിമ വിധിയില്‍ സൂര്യകുമാറും അയാളുടെ സംഘവും പരാജിതരുടെ പക്ഷത്ത് ആണെങ്കിലും ഈ മത്സരം ക്രിക്കറ്റ് പുസ്തകത്തില്‍ ഇടംപിടിക്കുക മേല്‍പ്പറഞ്ഞ വിശേഷണത്താലാകും.അത്തരത്തില്‍ അനശ്വരമാകേണ്ട ഇന്നിംഗ്സ് ആണ് ഇന്ന് സൂര്യകുമാര്‍ പൂര്‍ത്തിയാക്കിയത്.കൂടെ നിന്നൊന്ന് പൊരുതിനോക്കാന്‍ പോലും കൂട്ടാളികള്‍ ഇല്ലാതെ എകനായി പടനയിക്കേണ്ടി വന്ന പരാജിത യോദ്ധാവിന്‍റെ ഇന്നിംഗ്സ്.

റിച്ചാര്‍ഡ് ഗ്ലെയ്സണിന്‍റെ 14 ആം ഓവറിലെ രണ്ടാം പന്ത് പോയന്‍റിന് മുകളിലൂടെ വഴിതിരിച്ച് വിട്ടപ്പോള്‍ കമ്മന്‍ററി ബോക്സില്‍ നിന്ന് സൂര്യകുമാര്‍ യാഥവിനോട് ക്ഷമാപണം നടത്തുന്നത് കേള്‍ക്കാം ആയിരുന്നു.കാരണം സൂര്യ ആ ഷോട്ട് കളിച്ചപ്പോള്‍ സൂര്യക്ക് പിഴച്ചു എന്ന തരത്തിലാണ് അവര്‍ ആ ഷോട്ടിനെ വിലയിരുത്തിയത്.എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ബോള്‍ ചെന്ന് പതിച്ചത് ബൗണ്ടറി ലൈനിലെ പരസ്യവാചകങ്ങള്‍ക്കും അപ്പുറം ആണ്..തീര്‍ത്തും ഒരു മാജിക്കല്‍ ഷോട്ട്.!

ഈ ഒരു വൈവിധ്യം ആണ് സൂര്യകുമാര്‍ യാഥവ് ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന് നല്‍കുന്നത്.അദ്ദേഹത്തിന് മൈതാനത്തിന്‍റെ വശങ്ങളിലേക്ക് ഷോട്ടുകള്‍ പായിക്കുന്നതില്‍ പരിമിതികള്‍ ഇല്ല..ഗ്രൗണ്ടിന്‍റെ ഏത് ഭാഗത്തൂടെയും ഏത് ബോളിലും പന്തിനെ അതിര്‍ത്തിവര കടത്താന്‍ നൈസര്‍ഗിക പ്രതിഭ ഉള്ള കളിക്കാരന്‍.An Innings to Remember For Ever