നീയാണ് സൂപ്പർ!!സൂര്യക്ക് മുൻപിൽ വണങ്ങി കോഹ്ലി!! അന്നത്തെ തർക്കത്തിന്റെ ഓർമ്മകളുമായി ആരാധകർ

Virat Kohli Praise To Suryakumar Yadav;ഹോങ് കൊങ്ങിനേതിരായ ടി :20 മത്സരത്തിൽ ബാറ്റിംഗ് മികവിനാൽ എല്ലാ കയ്യടികളും സ്വന്തമാക്കി സൂര്യകുമാർ യാദവ്. പതിഞ്ഞ തുടക്കത്തിൽ മുന്നേറിയ ഇന്ത്യൻ ഇന്നിങ്സ് വെടികെട്ട് ബാറ്റിംഗ് മികവിനാൽ 192ലേക്ക് എത്തിച്ച സൂര്യ അസാധ്യമായ ഷോട്ടുകൾ അടക്കം കളിച്ചാണ് ഇന്ത്യൻ ആരാധകരെ അടക്കം ത്രെസിപ്പിച്ചത്.

വെറും 22 ബോളിൽ ഫിഫ്റ്റി പൂർത്തിയാക്കി 26 ബോളിൽ 6 ഫോറും 6 സിക്സ് അടക്കം 68 റൺസിലേക്ക് എത്തിയ സൂര്യ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതും.എന്നാൽ ഇന്നലെ മത്സരത്തിലെ മറ്റൊരു മനോഹര കാഴ്ചക്കും കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. ഇന്നലെ മനോഹര ഇന്നിങ്സ് കളിച്ചു ഡ്രസിങ് റൂമിലേക്കു അഭിമാന പൂർവ്വം മടങ്ങിയ സൂര്യകുമാർ യാദവിനെ മുന്നിൽ നിർത്തി വണങ്ങുന്ന വിരാട് കോഹ്ലിയെയാണ് കാണാൻ കഴിഞ്ഞത്.

ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയായ ശേഷം മടങ്ങുകയായിരുന്ന സൂര്യയെയാണ് കോഹ്ലി തല അല്പം കുനിച്ചു വണങ്ങിയത്. കോഹ്ലി ഈ ഒരു സർപ്രൈസ് പ്രവർത്തി ഒരുവേള ഇന്ത്യൻ താരങ്ങളെ വരെ ഞെട്ടിച്ചു എന്നതാണ് സത്യം. ചിരിച്ചുകൊണ്ടാണ് സൂര്യ കോഹ്ലി ഈ ഒരു ആദരവിനെ സ്വീകരിച്ചത്. ഇതിനകം തന്നെ ഈ ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. കൂടാതെ ഈ വീഡിയോ ആരാധകർ വൈറലാക്കി കഴിഞ്ഞു.

നേരത്തെ ഒരു ഐപിൽ സീസണിൽ ബാംഗ്ലൂർ താരമായ വിരാട് കോഹ്ലിയും മുംബൈ ഇന്ത്യൻസ് താരമായ സൂര്യയും തമ്മിൽ ഗ്രൗണ്ടിൽ കടുപ്പത്തിൽ ഒരു വാക്ക് തർക്കം നടന്നിരുന്നു. അന്ന് കോഹ്ലി സൂര്യയെ തുറിച്ചു നോക്കി വലിയ പ്രകോപനം സൃഷ്ടിച്ചിരിന്നു. ഇത് പിന്നാലെയാണ് ഈ ഒരു വലിയ സൗഹൃദ കാഴ്ചകളും. വിരാട് കോഹ്ലി 59 റൺസ്സുമായി പുറത്താകാതെ നിന്നതും ഇന്ത്യൻ ക്യാമ്പിൽ ആവേശമായി.