വൻ ടാർജെറ്റ്‌ കുറിച്ച് ഇന്ത്യൻ ടീം!!!അടിച്ചു കസറി സൂര്യ ഒപ്പം തട്ടുപൊളിപ്പൻ ബാറ്റിംഗുമായി ഹാർഥിക്ക് പാണ്ട്യ

സിംബാബൈവെക്ക് എതിരായ സൂപ്പർ 12 റൗണ്ട് ഗ്രൂപ്പ്‌ ബിയിലെ അവസാന മാച്ചിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ടീം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി എങ്കിലും പതിവ് പോലെ സൂര്യകുമാർ യാദവ് രക്ഷകനായി മാറി.

ആദ്യത്തെ ഓവർ മൈഡനാക്കി രാഹുൽ ബാറ്റിംഗ് നിരാശ നൽകി എങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസ് നേടി പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടലായി മാറി. ശേഷം ഒന്നിച്ച കോഹ്ലി : രാഹുൽ ജോഡി ഇന്ത്യൻ സ്കോർ മുന്നോട്ട് കൊണ്ട് പോയി എങ്കിലും ഫിഫ്റ്റി പായിച്ച പിന്നാലെ രാഹുൽ(51 റൺസ് ), വിരാട് കോഹ്ലി (26 റൺസ് ), റിഷാബ് പന്ത് (3 റൺസ്) എന്നിവർ അതിവേഗം പുറത്തായി.

എന്നാൽ പിന്നീട് കാണാൻ കഴിഞ്ഞത് ഇന്ത്യൻ ടീം കുതിപ്പ് തന്നെയാണ്. അവസാന ഓവറുകളിൽ മനോഹരമായ ഷോട്ടുകൾ പായിച്ച സൂര്യകുമാർ യാദവ് ഇന്ത്യൻ സ്കോർ 20 ഓവറിൽ 186 റൺസിലേക്ക് എത്തിച്ചു.17 റൺസ് നേടിയ ഹാർഥിക്ക് സൂര്യക്ക് പിന്തുണ നൽകി.

വെറും 25 ബോളിൽ 6 ഫോറും 4 സിക്സ് അടക്കമാണ് സൂര്യ 61 റൺസ് നേടിയത്. ഈ ടൂർണമെന്റിൽ ഉടനീളം ഇന്ത്യൻ ടീം മിഡിൽ ഓർഡർ രക്ഷകൻ സൂര്യയാണ്.