സൂര്യ ഇതാണ് നിന്റെ പ്രശ്നം 😳😳പരിഹരിക്കൂ ഇല്ലേൽ പണി കിട്ടും!!മുന്നറിയിപ്പ് നൽകി വസീം ജാഫർ

നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്ററാരാണ് എന്ന ചോദ്യത്തിന് സൂര്യകുമാർ യാദവ് എന്ന് മാത്രമേ ഉത്തരമുള്ളൂ. അത്ര മികവാർന്ന രീതിയിലാണ് സൂര്യകുമാർ കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചിട്ടുള്ളത്. എന്നാൽ ഏകദിനങ്ങളിലേക്ക് വരുമ്പോൾ ഈ ഫോം തുടരാൻ സൂര്യകുമാർ യാദവിന് സാധിക്കാതെ വരുന്നു. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലും നമ്മൾ ഇത് കാണുകയുണ്ടായി. മത്സരത്തിൽ 26 പന്തുകൾ നേരിട്ട സൂര്യ 31 റൺസായിരുന്നു നേടിയത്.

അതും നിർണായകമായ ഘട്ടത്തിലാണ് സൂര്യകുമാർ കൂടാരം കയറിയത്. 50 ഓവർ ക്രിക്കറ്റിനെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതാണ് സൂര്യകുമാറിന്റെ പോരായ്മ എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.”എനിക്ക് തോന്നുന്നത് സൂര്യയ്ക്ക് ട്വന്റി20 ഫോർമാറ്റ് കളിച്ച് ശീലമായി എന്നാണ്. ട്വന്റി20യിൽ നമുക്ക് അധികം സമയം ലഭിക്കില്ല എന്ന് അയാൾക്ക് ബോധ്യമുണ്ട്. എന്നാൽ 50 ഓവർ ക്രിക്കറ്റിൽ നമുക്ക് ഒരുപാട് സമയമുണ്ടെന്ന് അയാൾ മനസ്സിലാക്കണം. സൂര്യ ഒരുപാട് അൻപതോവർ ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. കുറച്ചു മത്സരങ്ങൾ കൂടി കളിക്കുമ്പോൾ അയാൾക്കത് വ്യക്തമാകും.”- വസീം ജാഫർ പറയുന്നു.

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ സൂര്യകുമാറിന്റെ സമീപനത്തെപറ്റിയും ജാഫർ സംസാരിക്കുകയുണ്ടായി. “ന്യൂസിലാൻഡിനെതിരെ നന്നായി തന്നെയാണ് സൂര്യ കളിച്ചത്. അയാൾക്ക് മികച്ച ഒരു തുടക്കം ലഭിച്ചിരുന്നു. എന്നാൽ 30 ഓവർ സമയത്ത് അയാളുടെ ഇന്നിങ്സ് ആരംഭിക്കുന്നതായിരുന്നു ഉത്തമം. അങ്ങനെയെങ്കിൽ അയാൾക്ക് 35-40 ഓവർ സമയം ലഭിക്കുകയും, ശേഷം ട്വന്റി20 സമീപനം ആവർത്തിക്കുകയും ചെയ്യാമായിരുന്നു.”- ജാഫർ കൂട്ടിച്ചേർക്കുന്നു.

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കാണാനായത് ശുഭമാൻ ഗില്ലിന്റെ ഒരു ആറാട്ട് തന്നെയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ച്വറി ഗിൽ നേടുകയുണ്ടായി. ഈ ഇന്നിങ്സായിരുന്നു ഇന്ത്യയുടെ വിജയത്തിന് ആധാരം.

3.8/5 - (6 votes)