എന്ത് ഷോട്ടാണ് മോനെ ഇത് 😳😳😳വണ്ടർ ഷോട്ടുകളുമായി ഞെട്ടിച്ചു ഇന്ത്യൻ 360 ഡിഗ്രി സൂര്യകുമാർ യാദവ്

വീണ്ടും ക്രിക്കറ്റ്‌ ലോകത്തെ മനോഹരവും അസാധ്യവുമായ തന്റെ ബാറ്റിംഗ് ഷോട്ടുകളിൽ കൂടി ഞെട്ടിച്ചു ഇന്ത്യൻ താരമായ സൂര്യകുമാർ യാദവ്. ഒരിക്കൽ കൂടി ബാറ്റിംഗ് തകർച്ച നേരിട്ട ടീം ഇന്ത്യക്ക് മുൻപിൽ രക്ഷകനായി എത്തിയ സൂര്യ കാഴ്ചവെച്ചത് ഒരു 360 ഡിഗ്രി ഷോട്ടുകൾ നിറഞ്ഞ ഇന്നിങ്സ്.

വെറും 25 പന്തുകളിൽ നിന്നും 6 ഫോറും 2 സിക്സ് അടക്കം 61 റൺസ് അടിച്ചെടുത്ത സൂര്യകുമാർ അപൂർവ്വമായ ചില ഷോട്ടുകൾ കൂടി പുറത്തെടുത്തു. തന്നെ എന്തുകൊണ്ട് ഇന്ത്യൻ 360 ഡിഗ്രി ബാറ്റ്‌സ്മാൻ എന്ന് എല്ലാവരും വിളിക്കുന്നു എന്നത് ഇന്നത്തെ സിംബാബ്വെക്ക് എതിരായ ഇന്നിങ്സിൽ കൂടി വീണ്ടും തെളിയിച്ച സൂര്യ ഈ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ കോഹ്ലിക്ക് പിന്നാലെ രണ്ടാം ടോപ് റൺസ് സ്കോറർ കൂടിയായി.

ഇന്ത്യൻ സ്കോർ 186ലേക്ക് എത്തുമ്പോൾ അതിൽ വളരെ നിർണായക പങ്കുവഹിച്ചത് സൂര്യ തന്നെ. താരം ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ നേടിയത് 18 റൺസ്.

മനോഹരമായ ശൈലിയിൽ സ്‌കൂപ്പ് അടക്കം കളിച്ച സൂര്യ ഇന്ത്യൻ ക്യാമ്പിൽ നിന്നും അടക്കം കയ്യടികൾ നേടി. ഒരുവേള എതിർ ടീം പോലും സൂര്യ സൂപ്പർ ഇന്നിങ്സിനെയും ബാറ്റിംഗിനെയും പുകഴ്ത്തുന്നത് കാണാൻ കഴിഞ്ഞു.