ഒറ്റക്ക് പോരാളിയായി സൂര്യകുമാർ യാദവ്!!കളി മറന്ന് ബാറ്റിംഗ് നിര

സൗത്താഫ്രിക്കക്ക് എതിരായ മത്സരം ഇന്ത്യൻ ടീമിന് സൂപ്പർ 12 റൗണ്ട് ഗ്രൂപ്പ്‌ ബിയിൽ വളരെ നിർണായകമാണ്. പാകിസ്ഥാൻ, ഹോളണ്ട് ടീമുകൾക്ക് എതിരെ ജയം നേടി എത്തിയ ഇന്ത്യക്ക് പക്ഷേ സൗത്താഫ്രിക്കക്ക് എതിരെ ബാറ്റിംഗിൽ പിഴക്കുന്നതാണ് കാണാൻ കഴിഞ്ഞത്.

ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായത് ഷോക്കായി മാറി. സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ട് സൗത്താഫ്രിക്കൻ ബൌളിംഗ് നിര ബോൾ എറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ് ഓർഡർ ഈ ലോകക്കപ്പിൽ ആദ്യമായി തകരുന്നതാണ് കാണാൻ കഴിഞ്ഞത്. രോഹിത് ശർമ്മ (15 റൺസ് ), രാഹുൽ (9 റൺസ് ), വിരാട് കോഹ്ലി (12 റൺസ് ) എന്നിവർ വേഗം പുറത്തായപ്പോൾ ശേഷം എത്തിയ സൂര്യകുമാർ യാദവാണ് ഇന്ത്യക്ക് ഭേദപെട്ട സ്കോർ സമ്മാനിച്ചത്

എല്ലാവരും തുടരെ വിക്കറ്റുകൾ നഷ്ടമാക്കി എങ്കിലും മനോഹരമായ സ്റ്റൈലിൽ തന്നെ തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശിയ സൂര്യ കുമാർ യാദവ് വെറും 40 ബോളിൽ 6 ഫോറും3 സിക്സ് അടക്കം 68 റൺസ് നേടി. മറു സൈഡിൽ ആരും തന്നെ താരത്തിന് സപ്പോർട്ട് നൽകിയില്ല. തുടരെ അർദ്ധ സെഞ്ച്വറികൾ നേടിയ സൂര്യ ഇന്ത്യൻ സ്കോർ 130 കടത്തി.20 ഓവറിൽ 9 വിക്കറ്റുകൾ നഷ്ടത്തിൽ 133 റൺസാണ് ഇന്ത്യൻ സംഘം നേടിയത്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh