സൂര്യയെ സ്ലെഡ്ജ് ചെയ്യാൻ നോക്കി ബൗളർ!! മിണ്ടാതെ സൂര്യകുമാർ യാദവ് | വീഡിയോ കാണാം

ഇന്ത്യ : പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിനും ആവേശകരമായ തുടക്കം. ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്കായി ഒന്നാം വിക്കറ്റിൽ ഓപ്പണിങ് ജോഡി സമ്മാനിച്ചത് സ്വപ്നതുല്യ തുടക്കം. വെറും 5 ഓവറിനുള്ളിൽ ഇന്ത്യൻ ടോട്ടൽ 50 കടന്നു.

ടോസ് നഷ്ടമായി ബാറ്റിങ് ഇറങ്ങിയ ടീം ഇന്ത്യക്കായി ആദ്യത്തെ ഓവർ മുതൽ രോഹിത്തും രാഹുലും അടിച്ചു കളിച്ചു.രാഹുൽ : രോഹിത് ശർമ്മ ഓപ്പണിങ് ജോഡി സമ്മാനിച്ചത് സ്വപ്ന തുല്യ തുടക്കം. പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി രാഹുലും രോഹിത്തും ആദ്യത്തെ ഓവർ മുതൽ അടിച്ചു കളിച്ചതോടെ പാക് ബൌളിംഗ് നിര അതിവേഗ സമ്മർദ്ദത്തിലായി.മോശം ഫോമിലുള്ള രാഹുൽ അതിവേഗ ഫോറും സിക്സ് അടക്കം പായിച്ചപ്പോൾ ഒന്നാം വിക്കറ്റിൽ 5.1 ഓവറിൽ ടീം ഇന്ത്യ നേടിയത് 54 റൺസ്‌.

വെറും 16 ബോളിൽ ഒരു ഫോറും രണ്ട് സിക്സ് അടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ 27 റൺസ്‌ നേടിയത്.വെറും 20 പന്തിൽ ഒരു ഫോറും രണ്ട് സിക്സ് അടക്കം രാഹുൽ 28 റൺസ്‌ നേടി.ശേഷം നാലാം നമ്പറിൽ എത്തിയ സൂര്യകുമാർ യാദവ് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത് മനോഹരനായ ഒരു കട്ട് ഷോട്ടിൽ ബൗണ്ടറി നേടി. എന്നാൽ അതേ ഓവറിൽ ശേഷം പാക് ലെഗ് സ്പിന്നർ ഷാധാബ് ഖാൻ മനോഹരമായി പന്തെറിഞ്ഞു തുടർച്ചയായ ഡോട്ട് ബോൾ ഏറിഞ്ഞു.

ശേഷം പാക് താരം ഇന്ത്യൻ ബാറ്റ്‌സ്മാനായ സൂര്യക്ക്‌ നേരെ സ്ലെഡ്ജ് ചെയ്യുന്നത് കാണാൻ കഴിഞ്ഞു. പാക് സ്പിന്നർ സ്ലെഡ്ജിൽ ഒരു അക്ഷരം പോലും മിണ്ടാതെയാണ് താരം നിന്നത്.മത്സരത്തിൽ 10 ബോളിൽ രണ്ട് ഫോറും അടക്കം സൂര്യകുമാർ യാദവ് 13 റൺസ്‌ നേടി.

Rate this post