ശ്രീലങ്കൻ പരമ്പരക്ക് മുൻപ് എട്ടിന്റെ പണി 😱സൂപ്പർ താരത്തിന് പരിക്ക്

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന, ടി :20 ക്രിക്കറ്റ്‌ പരമ്പരകൾ തൂത്തുവാരിയ ആത്മവിശ്വാസത്തിൽ ശ്രീലങ്കക്ക് എതിരെ ടി :20, ടെസ്റ്റ്‌ പരമ്പരകൾക്കായി കളിക്കാനായി ഇറങ്ങുകയാണ് രോഹിത് ശർമ്മയും ടീമും. നാളെ ആരംഭിക്കുന്ന ടി :20 പരമ്പരയിൽ മൂന്ന് ടി :20 മത്സരങ്ങളാണ് ഇരു ടീമുകളും കളിക്കുക.

എന്നാൽ ലങ്കൻ പരമ്പരക്ക് മുൻപായി ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി മാറുകയാണ് താരങ്ങൾ പരിക്ക്. പരിക്ക് കാരണം നേരത്തെ പേസർ ദീപക്ക് ചാഹാർ അടക്കം പിന്മാറിയപ്പോൾ സ്റ്റാർ ഇന്ത്യൻ ബാറ്റ്‌സ്മാന്റെ പരിക്കാണ് ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാക്കി മാറ്റുന്നത്. വിരാട് കോഹ്ലി, റിഷാബ് പന്ത് അടക്കം സ്റ്റാർ താരങ്ങൾക്ക് വിശ്രമം നൽകി കളിക്കാൻ ഇറങ്ങുന്ന ലങ്കൻ പരമ്പരയിൽ മിഡിൽ ഓർഡർ ബാറ്റിങ്ങിൽ കരുത്തായി മാറുമെന്ന് വിശ്വാസിക്കപ്പെടുന്ന സൂര്യകുമാർ യാദവാണ് ഇപ്പോൾ പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറിയെക്കും എന്നുള്ള സൂചനകൾ വരുന്നത്.

ലങ്കക്ക് എതിരായ ടി :20 പരമ്പരയിൽ കളിക്കുമെന്ന് ഉറപ്പിച്ച താരത്തിന്റെ പരിക്ക് പരിശീലനത്തിനിടയിലാണ് കണ്ടെത്തിയത്. താരം പരിക്ക് ഗുരുതര സ്വഭാവമുള്ളത് അല്ല എങ്കിലും പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കാനാണ് തീരുമാനം എന്നും ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. നേരത്തെ വിൻഡീസ് എതിരായ ടി :20 പരമ്പരയിൽ 107 റൺസ്‌ നേടി മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം കരസ്ഥമാക്കിയ സൂര്യകുമാർ യാദവ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്.

ഇന്ത്യൻ ടി :20 സ്‌ക്വാഡ് :Rohit Sharma (C), Ruturaj Gaikwad, Shreyas Iyer, Sanju Samson, Ishan Kishan (wk), Venkatesh Iyer, Deepak Chahar, Ravindra Jadeja, Yuzvendra Chahal, Ravi Bishnoi, Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah (VC), Avesh Khan