സൂര്യ ഒന്നാം സ്ഥാനം കൊണ്ട് പോകുമോ 😳😳😳റിസ്വാൻ പറഞ്ഞത് കേട്ടോ??

കഴിഞ്ഞ രണ്ടു മാസത്തോളമായി ട്വന്റി20 കാണുന്ന ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഐ സി സി 20-20 ഒന്നാം റാങ്കിന് വേണ്ടിയുള്ള ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവിന്റെയും, പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെയും പോരാട്ടം. നിലവിൽ ഇന്ത്യൻ സൂപ്പർതാരം രണ്ടാം സ്ഥാനത്തും പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ഒന്നാം സ്ഥാനത്തുമാണ്.

16 പോയിൻറ് ലീഡുമായാണ് റിസ്വാൻ ഒന്നാംസ്ഥാനത്ത് തുടരുന്നത്. തൻറെ ഓപ്പണിങ് പാർട്ണർ ആയ ബാബർ അസമിനെ മറികടന്നാണ് മുഹമ്മദ് റിസ്വാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞമാസം തുടക്കത്തിൽ നാലാം സ്ഥാനത്തായിരുന്നു സൂര്യകുമാർ യാദവ്.ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കക്കെതിരെയുമായ പരമ്പരയിലെ മിന്നുന്ന പ്രകടനം താരത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി . ഇപ്പോഴിതാ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള സൂര്യകുമാർ യാദവുമായുള്ള പോരാട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുഹമ്മദ് റിസ്വാൻ.

ബംഗ്ലാദേശിനെതിരെ പുറത്താകാതെ 78 റൺസ് നേടിയ മത്സരത്തിനു ശേഷമാണ് റിസ്വാൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.”സൂര്യകുമാർ യാദവ് മികച്ച കളിക്കാരനാണ്. അദ്ദേഹം കളിക്കുന്ന ശൈലി തനിക്ക് വളരെ പ്രിയങ്കരമാണ്. മുൻനിരയിൽ ബാറ്റ് ചെയ്യുന്നതും മധ്യനിരയിൽ കളിക്കുന്നതും രണ്ടു വ്യത്യസ്തമായ കാര്യങ്ങൾ തന്നെ.

മുന്നിലെ ആദ്യമായി ഇറങ്ങുന്നതിനെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല എങ്കിൽ കൂടി പാക്കിസ്ഥാന് എന്താണ് ആവശ്യം ആ രീതി സ്വീകരിക്കാൻ സന്നദ്ധനാണ്. മാൻ ഓഫ് ദി മാച്ച് ആയാലും നമ്പർവൺ ആയാലും അങ്ങനെയുള്ള ചില കാര്യങ്ങളൊക്കെ നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നത്. അതിനെക്കുറിച്ച് ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല.”- റിസ്വാൻ പറഞ്ഞു