സൂര്യയുടെ വൺമാൻ ഷോ സെഞ്ച്വറി!! ഇന്ത്യക്ക് വമ്പൻ ടോട്ടൽ

ന്യൂസിലാൻഡ് എതിരായ രണ്ടാം ടി :20 മാച്ചിൽ ബാറ്റ് കൊണ്ട് വിസ്മയമായി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റുകൾ നഷ്ടത്തിൽ അടിച്ചെടുത്തത് 191 റൺസ്. മറ്റൊരു ടി :20 സെഞ്ച്വറിയുമായി സ്റ്റാർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവാണ് തിളങ്ങിയത്.

മഴ കാരണം പലതവണ മുടങ്ങിയ മാച്ചിൽ ബാറ്റ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് സൂര്യ തന്നെ. നേരിട്ട ആദ്യത്തെ ബോൾ മുതൽ കിവീസ് ബൌളിംഗ് നിരക്ക് മുകളിൽ സമ്മർദ്ദം സൃഷ്ടിച്ച സൂര്യ തന്റെ രണ്ടാം അന്താരാഷ്ട്ര ടി :20 സെഞ്ച്വറിയാണ് നേടിയത്. ഒന്നാം വിക്കറ്റിൽ റൺസ് അടിച്ചുകൂട്ടാൻ വിഷമിച്ച ഇന്ത്യൻ ഇന്നിങ്സിൽ കരുത്തായി മാറിയത് ഇഷാൻ കിഷൻ ( 36 റൺസ് ഫ്രം 31 ബോൾ ), ശ്രേയസ് അയ്യർ (13 റൺസ് ) എന്നിവർ കൂടിയാണ്. ശേഷം മൂന്നാം നമ്പറിൽ എത്തിയ സൂര്യ പുറത്തെടുത്തത് തന്റെ കരിയറിലെ തന്നെ ബെസ്റ്റ് ഇന്നിങ്സ്.

വെറും 51 ബോളിൽ 11 ഫോറും 7 സിക്സും അടക്കം 111 റൺസാണ് സൂര്യകുമാർ നേടിയത്. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിലെ തന്റെ മികച്ച ബാറ്റിംഗ് ഫോം സൂര്യ തുടരുന്നതാണ് കാണാൻ കഴിഞ്ഞത്.360 ഡിഗ്രി സൂര്യ ഇന്നിങ്സ് മുൻപിൽ എതിരാളികൾക്ക് ഉത്തരം ഇല്ലാതെ പോയി.

അതേസമയം വളരെ വ്യത്യസ്തമായൊരു പ്ലെയിങ് ഇലവനുമായി ഇന്ത്യൻ ടീം എത്തിയത് ആരാധകരെ അടക്കം ഞെട്ടിച്ചു. മലയാളി താരമായ സഞ്ജുവിനെ ഇന്ത്യൻ ടീം ഒഴിവാക്കിയത് വിമർശനമായി മാറി കഴിഞ്ഞു.