ഹെലികോപ്റ്റർ ഷോട്ട് രാജാവായി സൂര്യകുമാർ!! കാണാം വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ നാലാം ടി :20 മാച്ചിൽ മിന്നും തുടക്കം സ്വന്തമാക്കി ഇന്ത്യൻ സംഘം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി സഞ്ജു സാംസൺ അടക്കം ബാറ്റിംഗ് നിര കാഴ്ചവെച്ചത് ഗംഭീര പ്രകടനം. ഇന്ത്യൻ ടീം 20 ഓവറിൽ 5 വിക്കെറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 191 റൺസ്‌.

ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മ : സൂര്യകുമാർ സഖ്യം അതിവേഗം റൺസ്‌ നേടിയപ്പോൾ ഇന്ത്യൻ സ്കോർ നാല് ഓവറിൽ 50 കടന്നു. ഇന്ത്യക്കായി രോഹിത് ശർമ്മ (33 റൺസ്‌ ), സൂര്യകുമാർ(24 റൺസ്‌ ), ദീപക് ഹൂഡ(21 റൺസ്‌ ) എന്നിവർ ടോപ് ഓർഡറിൽ തിളങ്ങിയപ്പോൾ ഇന്ത്യക്ക് അവസാന ഓവറിൽ മികച്ചുനിന്നത് സഞ്ജുവും അക്ഷർ പട്ടേലും.എട്ട് ബോളിൽ ഒരു ഫോറം രണ്ട് സിക്സും അടക്കം അക്ഷർ പട്ടേൽ 20 റൺസ്‌ നേടിയപ്പോൾ പരമ്പരയിൽ ആദ്യമായി ലഭിച്ച അവസരം സഞ്ജുവും മാക്സിമം യൂസ് ചെയ്തു.

വെറും 23 ബോളിൽ നിന്നും രണ്ട് ഫോറും ഒരു സിക്സ് അടക്കമാണ് സഞ്ജു 30 റൺസ്‌ നേടിയത്. അതേസമയം ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ ഇടയിൽ അടക്കം വലിയ തരംഗമായി മാറുന്നത് സൂര്യകുമാർ യാദവ് കളിച്ച മനോഹരമായ ഒരു ഷോട്ട് ആണ്. വിൻഡീസ് പേസർ ബോളിലാണ് എല്ലാവരെയും അമ്പരപ്പിക്കുന്ന സിക്സ് പായിച്ചത്. സൂര്യകുമാർ ഈ മനോഹര ഷോട്ട് ഒരുവേള എല്ലാവരിലും സമ്മാനിച്ചത് ഷോക്ക്. ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെ ഓർമിപ്പിക്കുന്ന രീതിയിലാണ് സൂര്യ ഈ ഹെലികോപ്റ്റർ ഷോട്ട് കളിച്ചത്.