എതിരാളികൾ ഭയക്കുന്ന അവൻ എപ്പോൾ എത്തും 😱😱ഉത്തരം നൽകി രോഹിത് ശർമ്മ

മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസസിനോട് 23 റൺസ്‌ പരാജയം ഏറ്റുവാങ്ങിയതോടെ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ്‌ നിലവിൽ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.

കൂറ്റൻ സ്കോറുകൾ പിറക്കുന്ന മത്സരങ്ങൾ ഈ സീസണിൽ സാധാരണയായതോടെ, കളിച്ച രണ്ട് മത്സരങ്ങളിലും 180-ന് മുകളിൽ സ്കോർ ചെയ്യാനായില്ല എന്നത് മുംബൈയെ സംബന്ധിച്ചിടത്തോളം പ്രതികൂലമായ കണക്കാണ്.ടൂർണമെന്റിൽ ഇതുവരെ അവരുടെ സ്റ്റാർ ബാറ്ററായ സൂര്യകുമാർ യാദവിന്റെ ലഭ്യത മുംബൈ ടീമിന് ലഭിച്ചിട്ടില്ല എന്നതാണ് മുംബൈ നിരയുടെ ബാറ്റിംഗ് കരുത്തിന് വിള്ളലേൽപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ, അവരുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന്റെ ലഭ്യതയെക്കുറിച്ച് ഒരു വലിയ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.

കഴിഞ്ഞ മാസം നടന്ന ഇന്ത്യയുടെ പരിമിത ഓവർ പരമ്പരയ്ക്കിടെ കൈവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് സൂര്യകുമാർ യാദവ് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ, രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായി അദ്ദേഹം മുംബൈ ടീമിനൊപ്പം ചേർന്നിരുന്നു. ഇതോടെ പരിക്ക് കാരണം, ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന സൂര്യകുമാർ രണ്ടാം മത്സരത്തിൽ കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, രണ്ടാം മത്സരത്തിലും സൂര്യകുമാർ കളിക്കാതിരുന്നതോടെയാണ്, അദ്ദേഹം എന്ന് തിരിച്ചുവരും എന്ന ചോദ്യം ഉയർന്നുതുടങ്ങിയത്.

എന്നാൽ, സൂര്യകുമാർ യാദവിന്റെ പരിക്ക് പൂർണ്ണമായി സുഖപ്പെട്ടാൽ മാത്രമേ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. “അവൻ (സൂര്യകുമാർ യാദവ്) ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. അവൻ ഫിറ്റ്നസ് വീണ്ടെടുത്താൽ, അവൻ നേരെ ടീമിലേക്ക് വരും, പക്ഷേ വിരലിലെ പരിക്ക് ഗൗരവമുള്ളതായതിനാൽ അവൻ സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,”