5 സിക്സ് 5 ഫോർ 😳😳22 ബോളിൽ 61 റൺസ്!! വെടികെടട്ട് ഷോയുമായി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20യിൽ ഏവരെയും ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ സംഘം 3 വിക്കെറ്റ് നഷ്ടത്തിൽ 20 ഓവറിൽ അടിച്ചെടുത്തത് 237 റൺസ്.

ബാറ്റുമായി എത്തിയവർ എല്ലാം തന്നെ വെടികെട്ട് പ്രകടനം കാഴ്ചവെച്ച കളിയിൽ ഇന്ത്യൻ ടീം എതിർ ടീം ബൗളർമാരെ എല്ലാം അർഥത്തിലും തരിപ്പമണമാക്കി. ഒന്നാം വിക്കറ്റിൽ ലോകേശ് രാഹുൽ : രോഹിത് ശർമ്മ സഖ്യം 96 റൺസ് പായിച്ച ഇന്ത്യൻ ഇന്നിങ്സിൽ പിന്നീട് എത്തിയ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും കളം നിറഞ്ഞു കളിക്കുന്നത് ആണ് കാണാൻ കഴിഞ്ഞത്.

ലോകേശ് രാഹുൽ (57 റൺസ് ), ക്യാപ്റ്റൻ രോഹിത് ശർമ്മ (43 റൺസ് ) എന്നിവർക്ക് പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് 5 സിക്സും 5 ഫോറും അടക്കം വെറും 22 ബോളിൽ അടിച്ചെടുത്തത് 61 റൺസ്. സൂര്യയുടെ 360 ഡിഗ്രി ഷോട്ടുകൾ ഇന്ത്യൻ ക്യാമ്പിൽ അടക്കം വലിയ ആവേശമായി മാറി. കൂടാതെ വിരാട് കോഹ്ലി വെറും 28 പന്തിൽ ഏഴ് ഫോറും ഒരു സിക്സ് അടക്കം 49 റൺസ് അടിച്ചെടുത്തു. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ സൂര്യ കുമാർ ഈ ഡ്രീം ഫോം ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ്.

അതേസമയം ഇന്നത്തെ ഈ സൂപ്പർ ഇന്നിങ്സ് പിന്നാലെ ഒരു അപൂർവ്വ നേട്ടം കൂടി സൂര്യ സ്വന്തമാക്കി. താരം ടി :20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസ് നേടുന്ന താരമായി മാറി.