ആർക്കുമില്ലാത്ത നേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ് 😱അപൂർവ്വ നേട്ടം ഫിഫ്റ്റിക്ക് ഒപ്പം
വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ട ഇന്ത്യൻ ടീമിന് രക്ഷകനായി സൂര്യകുമാർ യാദവ് തന്റെ കരിയറിലെ രണ്ടാം ഏകതിന സെഞ്ച്വറി നേടിയ മിഡിൽ ഓർഡർ ബാറ്റ്സ്മാനാണ് സ്കോർ മുന്നോട്ട് നയിച്ചത്.വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പര ലക്ഷ്യമാക്കിയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം ഏകദിന മത്സരത്തിൽ കളിക്കാൻ എത്തിയത്.
തുടക്കത്തിൽ തന്നെ നായകനായ രോഹിത് ശർമ്മ, റിഷാബ് പന്ത്, വിരാട് കോഹ്ലി എന്നിവരെ നഷ്ടമായ ഇന്ത്യക്കായി നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും ലോകേഷ് രാഹുലും ചേർന്ന് 91 റൺസ് നേടിയപ്പോൾ ഇന്ത്യൻ ബാറ്റിങ് മുന്നോട്ട് പോയി. എന്നാൽ 49 റൺസ് നേടിയ രാഹുൽ അവിചാരിതമായി റൺ ഔട്ടിൽ കൂടി പുറത്തായി എങ്കിലും ശ്രദ്ധേയമായി മാറിയത് സൂര്യകുമാർ യാദവ് ബാറ്റിംഗ് തന്നെയാണ്. മികച്ച ബാറ്റിങ് ഫോമിലുള്ള താരം ഒരിക്കൽ കൂടി ആ മികവ് ആവർത്തിച്ചു. കൂടാതെ അപൂർവ്വ നേട്ടം കൂടി സ്വന്തമാക്കിയാണ് താരം മടങ്ങിയത്.
കരുതലോടെ കളിച്ച് മുന്നേറിയ താരം 83 ബോളിൽ 5 ഫോർ അടക്കം 64 റൺസ് നേടിയാണ് പുറത്തായത്. രണ്ടാം ഏകദിന സെഞ്ച്വറിയാണ് താരം ഇന്ന് അടിച്ചെടുത്തത്. ഏകദിന കരിയറിലെ ആറാമത്തെ മാത്രം മത്സരം കളിക്കുന്ന താരം ആദ്യത്തെ ആറ് ഇന്നിങ്സിലും 30+ സ്കോർ നേടുന്ന ഏകദിന ചരിത്രത്തിലെ ആദ്യത്തെ ബാറ്റ്സ്മാനായി മാറി.31,53,40,39,34,64 ഇപ്രകാരമാണ് സൂര്യകുമാർ സ്കോറുകൾ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഈ റെക്കോർഡിന് അവകാശിയാകുന്ന ആദ്യത്തെ താരമായി സൂര്യകുമാർ മാറി.
Suryakumar Yadav is showing his class in ODIs.#SuryakumarYadav #INDvsWI pic.twitter.com/YA64wJ3Jgg
— CricTracker (@Cricketracker) February 9, 2022
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ :രോഹിത് ശര്‍മ(ക്യാപ്റ്റൻ )കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹൂഡ,സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ
വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവൻ : ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്സ്, നിക്കോളാസ് പുരാന്, ജേസണ്‍ ഹോള്‍ഡര്‍, അകേയ്ല്‍ ഹൊസീന്, ഫാബിയന്‍ അലന്, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്