360 ഡിഗ്രി ഷോട്ട് രാജാവാകുന്നത് എങ്ങനെ??തുറന്ന് പറഞ്ഞ് ഉത്തരം നൽകി സൂര്യകുമാർ യാദവ്

ഹോങ് കൊങ് എതിരായ നിർണായക മാച്ചിൽ ജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഏഷ്യ കപ്പ് കിരീടത്തിലേക്ക് കുതിപ്പ് തുടരുകയാണ്.5 വിക്കെറ്റ് ജയം പാകിസ്ഥാൻ എതിരെ നേടിയ ടീം ഇന്ത്യക്ക് ഇന്നലെ അനായാസം ജയത്തിലേക്ക് എത്താൻ കഴിഞ്ഞു.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി സൂര്യകുമാർ യാദവ് വെടിക്കെട്ട്‌ ഫിഫ്റ്റി പ്രകടനം കാഴ്ചവെച്ചതാണ് ശ്രദ്ധേയമായി മാറിയത്. കോഹ്ലി 59 റൺസുമായി തിളങ്ങിയപ്പോൾ സൂര്യകുമാർ യാദവാണ് അതിവേഗ ബാറ്റിങ് മികവിനാൽ ഇന്ത്യൻ സ്കോർ 190 കടത്തിയത്. സൂര്യ തന്നെയാണ് കളിയിലെ കേമൻ.അതേസമയം ഇന്നലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടാവേ തന്റെ സ്പെഷ്യൽ ബാറ്റിങ് ഷോട്ടുകളെ കുറിച്ച് താരം വാചാലനായി. ഇത്തരത്തിൽ 360 ഡിഗ്രി ഷോട്ടുകൾ അനായാസം കളിക്കുന്നതെങ്ങനെയെന്ന് സൂര്യകുമാർ വിശദമാക്കി.

” തീർച്ചയായും അവയിൽ ചിലസ് ഷോട്ടുകൾ എല്ലാം തന്നെ മുൻകൂട്ടി ഞാൻ നിശ്ചയിച്ചിട്ടുള്ളതാണ്, ഈ ഫോർമാറ്റിൽ ഞാൻ വിശ്വസിക്കുന്നത് നിങ്ങൾ എന്താണ് ചിന്തിക്കുന്നത് കൂടാതെ ബാറ്റ് ചെയ്യാൻ പുറപ്പെടുന്നതിന് മുമ്പ് നിങ്ങൾ എങ്ങനെ എല്ലാം തയ്യാറെടുക്കുന്നു എന്നതിനെ വളരെ ഏറെ ആശ്രയിക്കുന്നു എന്നതിനെ എല്ലാം കുറിച്ചുള്ളതാണ്. ” സൂര്യകുമാർ അഭിപ്രായം വിശദമാക്കി

” എനിക്ക് തോന്നിയത് വിക്കറ്റ് അൽപ്പം സ്ലോ ആണ് എന്നതാണ്.എന്റെ ടീമിലെ പ്ലാൻ വ്യക്തമായിരുന്നു. എന്റെ റോൾ അവിടേ പോയി മികച്ച ടെമ്പോയിൽ സ്വയം ബാറ്റ് കൊണ്ട് പ്രകടിപ്പിക്കുക എന്നതായിരുന്നു, എനിക്ക് ആ റോൾ ഇഷ്ടമാണ് ” താരം നിരീക്ഷിച്ചു

Rate this post